കോഴിക്കോട്: മലയാള മനോരമ ദിനപത്രത്തിന് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് മാതൃഭൂമി ദിനപത്രം. ലോക സൗഹൃദ ദിനമായ ആഗസ്റ്റ് ഒന്നിന് (ഇന്ന്) മാതൃഭൂമി നേര്‍ന്ന ആശംസകളാണ് ശ്രദ്ധേയമാകുന്നത്. പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് മാതൃഭൂമി മനോരമക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്നിട്ടുള്ളത്.
പ്രിയപ്പെട്ട മനോരമയ്ക്ക് സ്‌നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍ എന്നാണ് എഴുതിയിരിക്കുന്നത്. സൗഹൃദ ദിനത്തില്‍ ആളുകള്‍ പരസ്പരം സൗഹൃദ ദിനം ആശംസിക്കുന്ന അവസരത്തിലാണ് മലയാളത്തിലെ മുഖ്യധാര പത്രങ്ങളും ചര്‍ച്ചയായി മാറിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് മാതൃഭൂമിയുടെ ആദ്യ പേജ് പങ്കുവെച്ചിരിക്കുന്നത്. ഈ സൗഹൃദ ദിനത്തിലെങ്കിലും മാതൃഭൂമിയും മനോരമയും ഒന്നായി എന്നാണ് ചിലരുടെ കമന്റുകള്‍. ഈ ആശംസയില്‍ ഒരു നിഗൂഢ പ്രണയം അടങ്ങിയിരിക്കുന്നുവെന്നും ചിലര്‍ പറയുന്നു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ദിനപത്രമാണ് മനോരമ. രണ്ടം സ്ഥാനത്ത് മാതൃഭൂമിയാണ്.