കൊച്ചി: മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്ന ഇദ്ദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.
കൊവിഡ് കാലത്ത് റിപ്പോര്‍ട്ടിങില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. കൊവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
2005ല്‍ ഇന്ത്യാവിഷന്‍ ചാനലില്‍ ട്രെയിനിയായി ആയിരുന്നു തുടക്കം. 2012ല്‍ മാതൃഭൂമി ന്യൂസ് ചാനലിലേക്ക് മാറി. മാതൃഭൂമി ന്യൂസില്‍ കോട്ടയം, കൊച്ചി ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായിരുന്നു.
പറവൂര്‍ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകന്‍: മഹേശ്വര്‍.