തിരുവനന്തപുരം: എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് വീണ്ടും മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ അഭിപ്രായ സര്‍വേ. മാര്‍ച്ച് 19-ന് നടത്തിയ ആദ്യഘട്ട അഭിപ്രായ സര്‍വേയിലും ഭരണ തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു പ്രവചനം.
എന്നാല്‍ ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് എല്‍.ഡി.എഫിന് രണ്ടു സീറ്റുകള്‍ കുറയാനും യു.ഡി.എഫിന് രണ്ട് സീറ്റുകള്‍ കൂടിയേക്കാമെന്നും രണ്ടാം ഘട്ട അഭിപ്രായ സര്‍വേ പറയുന്നു.
മാര്‍ച്ച് 19-ന് പുറത്തെത്തിയ ആദ്യഘട്ട സര്‍വേയില്‍ 75-83 സീറ്റുകള്‍ വരെയായിരുന്നു എല്‍.ഡി.എഫിന് പ്രവചിച്ചിരുന്നത്. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞുള്ള രണ്ടാംഘട്ട സര്‍വേ പ്രകാരം 73-83 സീറ്റ് വരെയാണ് എല്‍.ഡി.എഫിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
യു.ഡി.എഫിന് 56-66 സീറ്റുകളാണ് പ്രവചിക്കുന്നത്. എന്‍.ഡി.എയ്ക്ക് 0-2 സീറ്റുകളായിരുന്നു ആദ്യഘട്ട സര്‍വേയില്‍ പ്രവചിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാംഘട്ടത്തില്‍ 0-1 സീറ്റുകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ പ്രകടനം മികച്ചതെന്ന് 37.9% പേരും ശരാശരിയെന്ന് 33.8% പേരും അഭിപ്രായപ്പെട്ടു. ആരാകണം മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് കൂടുതല്‍ പേരും പിണറായി വിജയനെ പിന്തുണച്ചു.
പിണറായി വിജയന്‍- 39.3%, ഉമ്മന്‍ ചാണ്ടി-26.5%, ശശി തരൂര്‍-8.9%, മുല്ലപ്പള്ളി രാമചന്ദ്രന്‍-8.8%, കെ.കെ. ശൈലജ-4.1%, രമേശ് ചെന്നിത്തല-2.6% എന്നിങ്ങനെയാണ് കണക്ക്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mathrubhumi See Voter Second Phase Survey LDF UDF NDA