എന്‍.ഡി.എ രണ്ട് സീറ്റില്‍ നിന്ന് ഒന്നിലേക്ക്, എല്‍.ഡി.എഫിന് രണ്ട് സീറ്റ് കുറഞ്ഞു; ഭരണത്തുടര്‍ച്ച പ്രവചിച്ച് വീണ്ടും മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ അഭിപ്രായ സര്‍വേ
തിരുവനന്തപുരം: എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് വീണ്ടും മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ അഭിപ്രായ സര്‍വേ. മാര്‍ച്ച് 19-ന് നടത്തിയ ആദ്യഘട്ട അഭിപ്രായ സര്‍വേയിലും ഭരണ തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു പ്രവചനം.
എന്നാല്‍ ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് എല്‍.ഡി.എഫിന് രണ്ടു സീറ്റുകള്‍ കുറയാനും യു.ഡി.എഫിന് രണ്ട് സീറ്റുകള്‍ കൂടിയേക്കാമെന്നും രണ്ടാം ഘട്ട അഭിപ്രായ സര്‍വേ പറയുന്നു.
സര്‍ക്കാരിന്റെ പ്രകടനം മികച്ചതെന്ന് 37.9% പേരും ശരാശരിയെന്ന് 33.8% പേരും അഭിപ്രായപ്പെട്ടു. ആരാകണം മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് കൂടുതല്‍ പേരും പിണറായി വിജയനെ പിന്തുണച്ചു.
പിണറായി വിജയന്- 39.3%, ഉമ്മന്‍ ചാണ്ടി-26.5%, ശശി തരൂര്‍-8.9%, മുല്ലപ്പള്ളി രാമചന്ദ്രന്-8.8%, കെ.കെ. ശൈലജ-4.1%, രമേശ് ചെന്നിത്തല-2.6% എന്നിങ്ങനെയാണ് കണക്ക്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക