പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം; സുരക്ഷയുടെ ഭാഗമെന്ന് വിശദീകരണം
Kerala News
പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം; സുരക്ഷയുടെ ഭാഗമെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2019, 8:35 am

കോഴിക്കോട്: പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതുതായി വിതരണത്തിനെത്തിച്ച ബുക്‌ലെറ്റുകളില്‍ താമര ചിഹ്നം. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിന് കീഴിലായാണ് ദീര്‍ഘ ചതുരാകൃതിയിലുള്ള കള്ളിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തിനാണ് താമരചിഹ്നം അടയാളപ്പെടുത്തിയതെന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് മറുപടി പറയാനാവാതെ ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല.

എന്നാല്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഡിസൈനില്‍ മാറ്റം വരുത്തിയതെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജി പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നം പാസ്‌പോര്‍ട്ടില്‍ അച്ചടിച്ചിരിക്കുകയാണെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

മുമ്പ് നല്‍കിയിരുന്ന പാസ്‌പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെ ഭാഗം ശൂന്യമായിരുന്നു. എന്നാല്‍ ഈ ഭാഗത്താണ് ഇപ്പോള്‍ ദീര്‍ഘ ചതുരാകൃതിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദക്ഷിണേന്ത്യയില്‍ ആദ്യം ബെഗ്‌ളൂരുവിലും പിന്നീട് കേരളത്തില്‍ കൊച്ചി പാസ്‌പോര്‍ട്ട് ഓഫീസിലുമാണ് ആദ്യം മാറ്റിയ ഡിസൈനിലുള്ള ബുക്‌ലെറ്റ് എത്തിയത്.

ഇപ്പോള്‍ രാജ്യത്തെ 36 പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഇതേ പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്.

കള്ള പാസ്‌പോര്‍ട്ട് തടയാനും സുരക്ഷ കൂട്ടാനുമാണ് ഡിസൈനില്‍ മാറ്റം വരുത്തിക്കൊണ്ട് ബുക്‌ലെറ്റ് ഇറക്കിയതെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജി പറഞ്ഞു.

ലേറ്റന്റ് ഇമേജായാണ് രണ്ടാംപേജില്‍ ദീര്‍ഘചതുരത്തില്‍ താമര ഉള്‍പ്പെടുത്തിയത്. പേജിന്റെ എതിര്‍വശത്തുനിന്ന് നോക്കിയാല്‍ ഇത് തെളിഞ്ഞുകാണാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ പുഷ്പമായ താമര കോഡ് കുറച്ചുകഴിയുനമ്പോള്‍ മാറ്റുമെന്നും അത് തെരഞ്ഞെടുത്തതില്‍ പ്രത്യേകിച്ച് ലക്ഷ്യവുമില്ലെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അരുണ്‍ ചാറ്റര്‍ജി വ്യക്തമാക്കിയിരുന്നു.

ചിത്രം കടപ്പാട്: മാതൃഭൂമി