കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് മാതൃഭൂമി-നീല്‍സണ്‍ സര്‍വേ ഫലം. 31 ശതമാനം പേരാണു വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത്. വളരെ മോശം എന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.
എല്ലാ മതവിഭാഗങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നാണ് സര്‍വേ ഫലം കണ്ടെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തില്‍ 32 ശതമാനം പേര്‍ വളരെ നല്ലതെന്നാണ് അഭിപ്രായപ്പെട്ടത്. 24 ശതമാനം പേര്‍ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു.
എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് മാതൃഭൂമി ന്യൂസ് നേരത്തേ പുറത്തുവിട്ടിരുന്നു. 23 ശതമാനം പേരാണു വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത
ന്യൂനപക്ഷങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തോടു കടുത്ത അതൃപ്തിയെന്നും സര്‍വേയില്‍ കണ്ടെത്തി. സ്ത്രീകളും കേന്ദ്ര സര്‍ക്കാരിനെതിരാണെന്ന് സര്‍വേയില്‍ പറയുന്നു.