| Thursday, 15th December 2016, 7:54 pm

കള്ളപ്പണം മുസ്‌ലീമിന്റെ പക്കല്‍ നിന്നാണെങ്കില്‍ മാതൃഭൂമിക്ക് പേരുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


പക്ഷെ ഗുജറാത്തിലെ സൂറത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 50000 രൂപയുടെ കള്ളനോട്ട് പിടിച്ചിട്ടുണ്ട്…. അയാള്‍ക്ക് കൃത്യമായ പേരുമുണ്ട്… “ബുര്‍ഹാനുദ്ദീന്‍ സജ്ജദ് “


ഇന്നത്തെ മാതൃഭൂമിയുടെ പ്രധാന തലക്കെട്ട് “നികുതി വകുപ്പ് ഇതുവരെ പിടിച്ചത് ആയിരം കോടി ” അതില്‍ കര്‍ണ്ണാടകയിലും ഗോവയിലുമായി പിടിച്ചത് 3.57 കോടി….

ദല്‍ഹിയില്‍ 3.25 കോടി, ചണ്ഡീഗഢില്‍ 2.18 കോടി, മുംബൈയില്‍ നിന്ന് 1.23 കോടി, പൂണെയില്‍ നിന്ന് 67 ലക്ഷം, രാജസ്ഥാനില്‍ നിന്ന് 10.72 ലക്ഷം….

ഇതില്‍ എവിടേയും ആരില്‍ നിന്നാണ് ഈ പണമെത്രയും പിടിച്ചത് എന്ന് എഴുതിയിട്ടില്ല…. നാലു വ്യവസായികള്‍, അഞ്ചംഗ സംഘം, പ്രായമായ സ്ത്രീ….ഹവാല സംഘം…അങ്ങനെ എവിടേയും ആര്‍ക്കും പേരുകളില്ല….

പക്ഷെ ഗുജറാത്തിലെ സൂറത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 50000 രൂപയുടെ കള്ളനോട്ട് പിടിച്ചിട്ടുണ്ട്…. അയാള്‍ക്ക് കൃത്യമായ പേരുമുണ്ട്… “ബുര്‍ഹാനുദ്ദീന്‍ സജ്ജദ് ”

പേരുകളില്ലാത്ത രണ്ടു പേരില്‍ നിന്നു കൂടി കള്ള നോട്ട് ഗുജറാത്തില്‍ പിടിച്ചെടുത്തിട്ടുണ്ട്….

എത്ര നിഷ്‌കളങ്കമായ മാധ്യമ പ്രവര്‍ത്തനം അല്ലേ….?


We use cookies to give you the best possible experience. Learn more