ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച് നിയമത്തിന്റെ ഭാഗമാക്കിയ മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തിയവര്‍ക്കെതിരെ മാതൃഭൂമി ദിനപത്രത്തില്‍ മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ തുടരുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഒരു പത്രം അതിലെ ജീവനക്കാര്‍ക്ക് പ്രതികരിക്കാനുള്ള കുറഞ്ഞ അവകാശം പോലും നിഷേധിക്കുന്നു.
അതിന്റെ ഉടമകളാകട്ടെ കേരള രാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് വിരുദ്ധത, ജനാധിപത്യം, പ്രതികരിക്കാനുള്ള ധൈര്യം , സഹിഷ്ണുത ഇത്യാദി മൂല്യങ്ങളുടെ മൊത്തക്കച്ചവടക്കാരാണ്. മനോവാക് കര്‍മങ്ങള്‍ തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലാത്ത ഈ വിശുദ്ധപശുക്കളെ കല്ലെറിയാന്‍ സമയം കഴിഞ്ഞിരിക്കുന്നു.[]
ശമ്പളപരിഷ്‌കരണത്തിനു വേണ്ടിയുള്ള ഒരു സമരം എന്നതിനപ്പുറം-പണിമുടക്കിയും പത്രമിറക്കാതെയുമുള്ള സമരത്തെപ്പറ്റി ആലോചിച്ചിട്ടു കൂടിയില്ല. മാധ്യമങ്ങള്‍ക്കുള്ളില്‍ അഭിപ്രായസ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടം എന്ന തലത്തിലേക്ക് ഈ പ്രതികരണം വളരേണ്ടതുണ്ട്. സ്വന്തം വീട്ടില്‍ പ്രതികരിക്കാന്‍ ശേഷിയില്ലാത്തവര്‍ നാട്ടുകാരുടെ പ്രതികരണത്തിന്റെ വാളാവേണ്ടതില്ല. മാതൃഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതികാരങ്ങളെക്കുറിച്ച് ആദ്യം അറിയണം.
കഴിഞ്ഞ മെയ് 1 ന് ചേര്‍ന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സമ്മേളനമാണ് തുടക്കം. വേജ് ബോര്‍ഡ് ശുപാര്‍ശകളെക്കുറിച്ച് മാനേജ്‌മെന്റ് നടത്തിവന്ന ചര്‍ച്ചകള്‍ പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു. പത്രമുടമകളുടെ സംഘടനയായ ഐ.എന്‍.എസ് വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ കോടതിയില്‍ പോകാനും ജേര്‍ണലിസ്റ്റ്‌സ് ആക്ട് തന്നെ ഭേദഗതി ചെയ്യാനും തീരുമാനിച്ച സാഹചര്യത്തിലാണത്.
അര്‍ഹതയുള്ള പലരുടെയും സ്ഥാനക്കയറ്റങ്ങള്‍ ഇതേ കാരണത്താല്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്. സ്ഥലം മാറ്റപ്പെട്ടവരെ അവിടെ ചെന്ന് കണ്ട് ഭീഷണിപ്പെടുത്തുന്നതും മുതലാളിയുടെ മറ്റൊരു വിനോദമാണ്.
ഉടമകളുടെ സംഘടന പറയുന്നിന് അനുസരിച്ചേ പോകാനാകൂയെന്ന് മാതൃഭൂമി മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. സ്വാഭാവികമായി സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശം ഉയര്‍ന്നു. മാത്രമല്ല, മാനേജ്‌മെന്റ് പ്രതിനിധികളെ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്ന പതിവും നിര്‍ത്തി.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ അനുഭവിച്ചു പോന്ന അവകാശങ്ങളും 12 വര്‍ഷം കഴിഞ്ഞ ശമ്പളപരിഷ്‌കാരവും നിഷേധിക്കുമ്പോള്‍ എവിടെയും ഉണ്ടാകേണ്ട ചര്‍ച്ചകള്‍ മാത്രമാണ് അവിടെയുണ്ടായത്. വേജ് ബോര്‍ഡിന് പകരം ഏകപക്ഷീയമായി പ്രഖ്യാപിച്ച അലവന്‍സ് നിഷേധിക്കണമെന്ന തീരുമാനവും ഉണ്ടായി.
സ്ഥലം മാറ്റങ്ങളിലൂടെയാണ് മാനേജ്‌മെന്റ് പ്രതികരിച്ചത്. യോഗത്തില്‍ പ്രസംഗിച്ചവരായിരുന്നു ഇരകള്‍. കൊല്ലം ചീഫ് സബ് എഡിറ്റര്‍ ടി.എസ്.കാര്‍ത്തികേയനെ മുംബൈക്കും തൊഴില്‍വാര്‍ത്ത സബ് എഡിറ്റര്‍ അബൂബക്കറിനെ ചെന്നൈക്കും തൃശൂര്‍ സീനിയര്‍ സബ് എഡിറ്റര്‍ കെ.ആര്‍.ബൈജുവിനെ ബാംഗ്ലൂര്‍ക്കും സ്ഥലം മാറ്റി. മുംബൈയില്‍ എത്തിയ കാര്‍ത്തികേയനെ പ്രസ് കഌബില്‍ പരിചയപ്പെടുത്തിയ കുറ്റത്തിന് അവിടെ നിന്നും സി.കെ.സന്തോഷിനെ കൊല്‍ക്കത്തക്ക് തട്ടി.
പത്രപ്രവര്‍ത്തകരുടെ മാതൃസംഘടനയായ കെ.യു.ഡബ്ല്യു.ജെ മാധ്യമസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ പ്രഖ്യാപിച്ചപ്പോള്‍ മാനേജ്‌മെന്റ് ഒന്നയഞ്ഞു. പ്രക്ഷോഭ പരിപാടികള്‍ ഉപേക്ഷിച്ചാല്‍ ചര്‍ച്ച തുടങ്ങാമെന്നായി. അതിന് മാതൃഭൂമി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ തയ്യാറായി. എന്നാല്‍ ചര്‍ച്ചകളില്‍ അവര്‍ നിലപാട് മാറ്റിയില്ല.
പത്ര ഉടമാ സംഘത്തിന്റെ തീരുമാനത്തിനപ്പുറം മറ്റൊരു നിലപാടുമില്ലെന്ന് ആവര്‍ത്തിച്ചു. മാത്രമല്ല, സ്ഥലംമാറ്റങ്ങള്‍ തടര്‍ന്നു. കണ്ണൂരില്‍ നിന്ന് വി.വി.വിജുവിനെയും തൃശൂരില്‍ നിന്ന് വില്‍സന്‍ വര്‍ഗീസിനെയും ദല്‍ഹിക്ക് മാറ്റി. ഇരുവരും അതാത് യൂണിറ്റുകളിലെ യൂണിയന്‍ സെക്രട്ടറിമാരായിരുന്നു.
മാതൃഭൂമിക്കു മുന്നില്‍ ധര്‍ണയിരുന്നാല്‍…
എന്നാല്‍ എല്ലാ പത്രങ്ങളിലെയും പത്രപ്രവര്‍ത്തകരും മാതൃഭൂമിയൊഴികെയുള്ള സ്ഥാപനങ്ങളിലെ നോണ്‍ ജേര്‍ണലിസ്റ്റുകളും പങ്കെടുത്തു. മനോരമ, മാതൃഭൂമി, കൗമുദി എന്നീ പത്രസ്ഥാപനങ്ങള്‍ക്കു മുന്നില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം മാതൃഭൂമിയില്‍ നിന്നുള്ളവരായിരുന്നു-110 പേര്‍.
ഒരു വിധത്തിലും പത്രങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താത്ത വിധമായിരുന്നു പരിപാടി. ബ്യൂറോകളില്‍ നിന്ന് കുറച്ചാളുകളെ മാത്രമേ പങ്കെടുപ്പിച്ചുള്ളു. ഡെസ്‌കില്‍ നിന്നുള്ളവരാകട്ടെ തിരിച്ച് ചെന്ന് വൈകിട്ട് ജോലിയില്‍ പ്രവേശിച്ചു. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. പ്രാസംഗികര്‍ പത്രജീവനക്കാര്‍ മാത്രമായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
ഓണ്‍ ലൈന്‍ ലൈബ്രറിയുടെ കാലത്ത് അവര്‍ക്ക് അവിടെ ഒരു ജോലിയും ചെയ്യാനില്ലെങ്കിലും ഒരു പാഠം പഠിക്കട്ടെ എന്നാണ് മാനേജ്‌മെന്റിന്റെ ഭാവം. കോഴിക്കോട് ഘടകത്തിന്റെ സെക്രട്ടറി വി.എസ്.സനോജിന് കണ്ടുവെച്ചത് കൊല്‍ക്കത്തയാണ്. സനോജ് വെബ് പോര്‍ട്ടലിലെ സബ് എഡിറ്ററാണ്. കൊല്‍ക്കത്തയില്‍ അങ്ങനെയരാളുടെ ആവശ്യം ഇല്ല. എങ്കിലും വയനാടന്‍ ക്രൗര്യത്തിന് അതിരുകളില്ല.
അവിടെ ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസിലെ ഒരു മുറിയില്‍ ചുമ്മാ ഇരിക്കുകയാണ് സനോജിന്റെ ജോലി. ടൈംസ് ഗ്രൂപ്പ് മാതൃഭൂമിയെ വിഴുങ്ങാന്‍ വരുന്നുവെന്ന് പ്രചരിപ്പിച്ച് കേരളീയരുടെ പിന്തുണ പിടിച്ചുപറ്റിയ മാതൃഭൂമിയുടെ മാനേജ്‌മെന്റിന്റെ ചരിത്രബോധം അപാരം. മലപ്പുറത്ത് നിന്ന് റിംജു എന്ന സബ് എഡിറ്ററെ സെക്കന്തരാബാദിലേക്കാണ് പറപ്പിച്ചത്.
ടൈംസ് ഗ്രൂപ്പ് മാതൃഭൂമിയെ വിഴുങ്ങാന്‍ വരുന്നുവെന്ന് പ്രചരിപ്പിച്ച് കേരളീയരുടെ പിന്തുണ പിടിച്ചുപറ്റിയ മാതൃഭൂമിയുടെ മാനേജ്‌മെന്റിന്റെ ചരിത്രബോധം അപാരം.
ഇദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യാനായി ഹൈദരാബാദിലെ പ്രാദേശിക ലേഖകനെ സ്റ്റാഫ് കറസ്‌പോണ്ടറ്റാക്കി. താമസം ഉള്‍പ്പെടെ ഒരു സഹായവും ചെയ്തു കൊടുക്കുന്നില്ലെന്ന് ഉറപ്പാക്കി. പ്രതികൂല സാഹചര്യത്തിലും അയാള്‍ വാര്‍ത്തകള്‍ കണ്ടെത്തി അയച്ചു. അപ്പോള്‍ ബൈലൈന്‍ നല്‍കരുതെന്നായി നിര്‍ദേശം. ജൂനിയര്‍ പത്രപ്രവര്‍ത്തകരെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ചതുരുപായവും പയറ്റുന്ന ഈ മുതലാളിയാണ് സോഷ്യലിസ്റ്റ് വാചകമടികളുമായി പൊതുസമൂഹത്തിന് മുന്നില്‍ വിരിഞ്ഞ് നില്‍ക്കുന്നത്.
കോയമ്പത്തൂരില്‍ മാതൃഭൂമിയുടെ സര്‍ക്കുലേഷന്‍ വര്‍ധിക്കും വിധം വാര്‍ത്തകള്‍ തയ്യാറാക്കിയരുന്ന ശ്രീകുമാറിനെ കൊല്ലത്തേക്കും അവിടെനിന്ന് ജി.ബിജുവിനെ കോയമ്പത്തൂര്‍ക്കും മാറ്റി. കോട്ടക്കലിലെ റിപ്പോര്‍ട്ടര്‍ വിമലിന് നല്‍കിയത് മംഗലാപുരം ബ്യൂറോ. കോട്ടയത്തെ ഫോട്ടോഗ്രാഫര്‍ ഇ.വി.രാഗേഷിന് ബാംഗ്ലൂര്‍ വിധിച്ചു. ഇതിനെല്ലാം ധര്‍ണയില്‍ പങ്കെടുത്തു എന്ന ന്യായീകരണം മാത്രം.
മൃഗയാവിനോദങ്ങള്‍ ഇവിടെ തീരുന്നില്ല. ആറ് ട്രെയിനികളുടെ പ്രൊബേഷന്‍ ദീര്‍ഘിപ്പിച്ചു. അവരില്‍ പത്ത് വര്‍ഷം വരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് ഒടുവില്‍ സ്ഥിര നിയമനം കിട്ടിയവരുണ്ട്. നിങ്ങള്‍ ഈ കമ്പനിക്ക് ഒരു സേവനവും നല്‍കിയിട്ടില്ലെന്നാണ് ഉത്തരവില്‍ എഴുതിവെച്ചിരിക്കുന്നത്. യൂണിയനോട് ചായ്‌വ് ഉണ്ടെന്ന് തോന്നിയതാണ് ഈ അസംബന്ധത്തിന് അടിയൊപ്പിടാന്‍ എം.ഡിയെ പ്രേരിപ്പിച്ചത്.
അര്‍ഹതയുള്ള പലരുടെയും സ്ഥാനക്കയറ്റങ്ങള്‍ ഇതേ കാരണത്താല്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്. സ്ഥലം മാറ്റപ്പെട്ടവരെ അവിടെ ചെന്ന് കണ്ട് ഭീഷണിപ്പെടുത്തുന്നതും മുതലാളിയുടെ മറ്റൊരു വിനോദമാണ്. വന്‍നഗരങ്ങളില്‍ കഴിയുന്നവര്‍ക്ക് യഥാസമയം മെട്രോ അലവന്‍സ് നല്‍കില്ല. അവരുടെ അരിഷ്ടിച്ചുള്ള ജീവിതത്തെ തന്നെ ഭര്‍ത്സിച്ച് ആത്മസംതൃപ്തി അടയും എം.ഡി.
ആര്‍ക്കും മുന്നില്‍ മുട്ടുമടക്കാതെ തലയുയര്‍ത്തി ജീവിക്കുന്നതാണ് സ്വാതന്ത്ര്യമെന്ന് എവിടെയെങ്കിലും പൊതുജനത്തെ ഉദ്‌ബോധിപ്പിച്ചതിന്റെ അലയടങ്ങും മുമ്പാകും സ്വന്തം തൊഴിലാളിയോടുള്ള ഈ പരിഹാസം. വേട്ടയാടപ്പെടേണ്ടവരുടെ പട്ടിക കണ്ടെത്താന്‍ ഒറ്റു സൈന്യത്തെ യൂണിയനകത്തും സ്ഥാപനത്തിനകത്തും എല്ലിന്‍ കഷണങ്ങള്‍ നല്‍കി വളര്‍ത്തുന്നുമുണ്ട്.
അടുത്തപേജില്‍ തുടരുന്നു
ധര്‍ണയിരുന്നവരെ ഒരു വിധത്തിലും മുഖ്യധാരയിലേക്ക് അടുപ്പിക്കാതിരിക്കാന്‍ ശ്രമമുണ്ട്. മലപ്പുറത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ റിപ്പോര്‍ട്ടര്‍മാരെയും ഫോട്ടോഗ്രാഫര്‍മാരെയും എല്ലാ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത് എഡിറ്ററുടെ പ്രാഥമിക മീറ്റിങ്ങും കഴിഞ്ഞപ്പോളാണ് അവരില്‍ ചിലര്‍ ധര്‍ണയില്‍ സംബന്ധിച്ചിരുന്നവരാണെന്ന് മാനേജ്‌മെന്റ് മനസിലാക്കിയത്.[]
അവരുടെ പേര് വെട്ടിമാറ്റിയാണ് പക കാട്ടിയത്. അതൊന്നും എഡിറ്ററോട് പറയേണ്ടതാണെന്ന ബോധം പോലുമില്ല. അതൊരു അവഹേളനമായി തോന്നുന്നവരെ ആ കസേരയില്‍ ഇരുത്താതിരിക്കാനും മാനേജ്‌മെന്റിന് കഴിയും. ഏറ്റവുമൊടുവില്‍ പാലക്കാട് സ്റ്റാഫ് റിപ്പോര്‍ട്ടറായ പി.സുരേഷ് ബാബുവിനെ സ്ഥലം മാറ്റിയാണ് നിര്‍വൃതിയടഞ്ഞത്.
മലബാര്‍ സിമന്റ്‌സ് അഴിമതിക്കെതിരെ നിരന്തരം എഴുതി സി.ബി.ഐ അന്വേഷണം വരെ എത്തിച്ചതിന്റെ ക്രെഡിറ്റുള്ള ലേഖകനാണിദ്ദേഹം. ജോലിയില്‍ ഒരു വീഴ്ചയും വരുത്താതെ യൂണിയനിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഈ യുവാവ് വിവാദ വ്യവസായി ചാക്ക് രാധാകൃഷണന്റെയും അയാളുടെ പങ്കുപറ്റികളായ മാതൃഭൂമിയിലെ ചിലരുടെയും കരടാണ്. ഒരു സ്ഥലം മാറ്റത്തിലൂടെ എല്ലാവരും ലക്ഷ്യം കണ്ടു.
മാറ്റിയ സ്ഥലമാകട്ടെ മൂന്നാറടുത്ത് മാങ്കുളത്തേക്കും. അതൊരു പഞ്ചായത്ത് ആസ്ഥാനം മാത്രമാണ്. സാധാരണ സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെ യൂണിറ്റുകളിലേക്കോ ജില്ലാ ആസ്ഥാനങ്ങളിലേക്കോ മാത്രമേ നിയോഗിക്കാറുള്ളു. മികച്ച ജോലിസാമര്‍ത്ഥ്യമുള്ള ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഒരു റിപ്പോര്‍ട്ടറെ മൂലക്കിരുത്താന്‍ മാനേജ്‌മെന്റിന്റെ തന്ത്രം നോക്കൂ. എന്നിട്ടും അവര്‍ സോഷ്യലിസ്റ്റുകളും പൗരാവകാശത്തിന്റെ വക്താക്കളുമായി മേഞ്ഞ് നടക്കുന്നു.
രാപ്പകല്‍ ബ്യൂറോ ജോലികള്‍ ചെയ്യുന്നതിന് യാതൊരു മടിയും പ്രകടിപ്പിക്കാത്ത, സമര്‍പ്പിത-നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് മാതൃകയായ യുവാവാണ് രതീഷ്. മറ്റേതങ്കിലും സ്ഥാപത്തിനാണെങ്കില്‍ സ്വകാര്യ അഹങ്കാരമായി മാറേണ്ട പ്രതിഭക്ക് ജോലിയില്‍ പ്രവേശിച്ച് ഒമ്പതാം വര്‍ഷം നല്‍കുന്ന ആദ്യപ്രമോഷന്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.
രാപ്പകല്‍ ബ്യൂറോ ജോലികള്‍ ചെയ്യുന്നതിന് യാതൊരു മടിയും പ്രകടിപ്പിക്കാത്ത, സമര്‍പ്പിത-നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് മാതൃകയായ യുവാവാണ് രതീഷ്. മറ്റേതങ്കിലും സ്ഥാപത്തിനാണെങ്കില്‍ സ്വകാര്യ അഹങ്കാരമായി മാറേണ്ട പ്രതിഭക്ക് ജോലിയില്‍ പ്രവേശിച്ച് ഒമ്പതാം വര്‍ഷം നല്‍കുന്ന ആദ്യപ്രമോഷന്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. അഥവാ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം സീനിയര്‍ റിപ്പോര്‍ട്ടര്‍ ഓണ്‍ പ്രൊബേഷനാണ്.
ആറുമാസം കൊണ്ട് അവസാനിക്കേണ്ട പ്രബേഷന്‍ അവസാനിക്കാത്തതിന് ഒരു ന്യായീകരണവുമില്ല. രതീഷിന്റെ പ്രതിഭയെ കുറിച്ച് ആര്‍ക്കും സംശയങ്ങളില്ല. അര്‍ഹതയുള്ളതില്‍ കൂടുതല്‍ എത്രയേറെ അംഗീകാരങ്ങള്‍ ലഭിച്ച തലമുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ രതീഷിന്റെ നാടുകടത്തിലിനേയും ഒരു പ്രാദേശിക ലേഖകന് പോലും കാര്യമായി ഇടം നല്‍കാത്ത ബ്യൂറോയിലേയ്ക്കുള്ള കാടുകടത്തല്‍ താത്വികമായ മൗനം കൊണ്ടാണ് നേരിടുന്നത്.
പിരിച്ചുവിടലും….
സ്ഥലം മാറ്റപ്പെട്ടവരാരും ചെന്ന് കുമ്പിടുന്നില്ലെന്ന് കാണുമ്പോള്‍, പ്രതിഷേധത്തിന്റ കനലുകള്‍ അണയുന്നില്ലെന്ന് കാണുമ്പോള്‍ കൂടുതല്‍ നീചമായ നീക്കങ്ങള്‍ക്കാണ് സ്വാതന്ത്യസമരത്തിന്റെ മുദ്രയുള്ള പത്രത്തിന്റെ മുതലാളിമാര്‍ ശ്രമിച്ചത്. കോട്ടക്കല്‍ യൂണിറ്റിലെ സബ് എഡിറ്റര്‍ ബിനു ഫല്‍ഗുനന്‍ രാത്രി 8 മണിക്കുള്ള ജോലി സമയത്ത് എത്തിയപ്പോള്‍ മാനേജര്‍ ഒരു കത്ത് നല്‍കി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള കടലാസായിരുന്നു അത്.
ട്രെയിനിങ് വിജയകരമായി പൂര്‍ത്തീകരിച്ച് പ്രൊബേഷനിലുള്ള ഒരാളെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാമെന്ന അഹങ്കാരത്തിലാണ് ഈ പ്രവൃത്തി. ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടറായിരുന്ന ബിനു അവിടം വിട്ട് നിഷ്പക്ഷ പത്രമായ മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കാന്‍ വന്ന ഒരാള്‍കൂടിയാണ്. മെയ് 1ന്റെ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നതു മാത്രമാണ് അയാളില്‍ ആരോപിക്കപ്പെടുന്ന കുറ്റം. അതില്‍ അദ്ദേഹം ഒരു അഭിപ്രായപ്രകടനവും നടത്തിയിരുന്നില്ല.
അടുത്തപേജില്‍ തുടരുന്നു
എലികളെ കൊല്ലാക്കൊല ചെയ്ത് രസിക്കുന്ന ഒരു പൂച്ചയുടെ മനോഭാവത്തോടെയാണ് നിസഹായരായ പ്രൊബേഷന്‍കാരോട് പെരുമാറുന്നത്. ഭയം ഉല്‍പ്പാദിപ്പിച്ച് സ്വന്തം ജീവനക്കാരെ അടിമ കിടത്താമെന്ന് വ്യാമോഹിക്കുന്ന ഈ മനോഭാവമല്ലേ ഫാസിസം..?
കേരള സമൂഹത്തിലെ ഫാസിസത്തിന്റെ അളവെടുക്കുന്ന ജോലിയില്‍ നിന്ന് എം.പി.വീരേന്ദ്രകുമാറിനെപ്പോലുള്ള മഹാന്‍മാരെ വി.ആര്‍.എസ് നല്‍കി പറഞ്ഞുവിടുന്നതിന് വേറെ കാരണം വേണോ…?
മുട്ടുകുത്താന്‍ പറയുമ്പോള്‍ ഞാന്‍ ഇഴഞ്ഞുവരാമന്ന് പറയുന്ന കുറേ ജീര്‍ണലിസ്റ്റുകള്‍ ഇതിനൊക്കെ കൂട്ടുപിടിച്ച് നടക്കുന്നു. ഇന്ദ്രന്‍മാര്‍ മൗനം കൊണ്ട് നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഇവരുടെ അടുക്കളയില്‍ പാത്രം മോറുന്നവരാണ് പത്രപ്രവര്‍ത്തകയൂണിയന്റെ ചില നേതാക്കള്‍. അവരുടെ ആത്മവീര്യം വല്ലപ്പോഴുമേ ഉണരാറുള്ളു.
വേജ് ബോര്‍ഡ് ഒരു നിമിത്തം മാത്രം
മുതലാളി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഫണ്ടിലേക്ക് പണം സംഭാവന ചെയ്യുന്ന അശ്ലീലമുള്ള പത്രസ്ഥാപനമാണ് മാതൃഭൂമി. റിപ്പോര്‍ട്ടിങ്ങില്‍ സത്യസന്ധത പുലര്‍ത്തണമെന്ന എഡിറ്ററുടെ രേഖാമൂലമുള്ള നിര്‍ദേശത്തെ കാറ്റില്‍ പറത്തിയാണ് ഈ പരിപാടി.
വേജ് ബോര്‍ഡ് പത്രവ്യവസായത്തിന് അനാവശ്യമാണെന്നും ഓരോ പത്രസ്ഥാപനവും സ്വന്തം നിലയ്ക്ക് ശമ്പളം തീരുമാനിച്ചാല്‍ മതിയെന്നുമാണ് സുപ്രീംകോടതിയില്‍ മുതലാളിമാര്‍ കൂട്ടത്തോടെ വാദിക്കുന്നത്. അതാണ് പുതിയ വാണിജ്യസംസ്‌കാരത്തിന് ഉത്തമം.
എന്നാല്‍ പത്രക്കടലാസിന് മുതല്‍ തീവണ്ടിയില്‍ കയറ്റിയക്കുന്നതിനു വരെ സബ്‌സിഡി വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പൊതുജനത്തിന്റെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം തങ്ങളുടെ ലാഭം വര്‍ധിപ്പിക്കുന്നതിന് മാത്രമായുള്ളതാണെന്നും അതിന്റെ മുന്നണിപ്പോരാളികളായ ജീവനക്കാര്‍ക്ക് വേണ്ടെന്നും ഈ മുതലാളിമാര്‍ അങ്ങ് തീരുമാനിച്ചാല്‍ മതിയോ…?
ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ എല്ലാ സൗജന്യങ്ങളും പറ്റുന്നതോടൊപ്പം പത്രവ്യവസായത്തെ പരസ്യവരുമാനവും ലാഭവും വര്‍ധിപ്പിക്കാനുള്ള ഒരു ഉപാധിയാക്കി മാറ്റുകയെന്നതും മാതൃഭൂമിയുള്‍പ്പെടെയുള്ള മാനേജ്‌മെന്റുകളുടെ ഉള്ളിലിരുപ്പാണ്.
പണ്ട് എതിര്‍ത്തോടിച്ച ടൈംസ് ഓഫ് ഇന്ത്യയാണ് അതിനുള്ള വഴി കാട്ടുന്നത്. വെറും 45% ഓഹരി മാത്രമാണ് മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിന്റെതായി ഉള്ളത്. അതില്‍ എം.ഡിക്കും മകനായ ഒരു ഡയറക്ടര്‍ക്കും കൂടി 23%. അതായത് 55% ഓഹരികളും പൊതുജനങ്ങളിലെവിടെയോ ആണ്. ബാക്കി മാത്രമേ ഈ മുതലാളിമാര്‍ക്ക് സമാഹരിക്കാനായിട്ടുള്ളു.
തുണിക്കട നടത്തുന്നതു പോലെയല്ല പത്രം നടത്തുന്നത്. മാതൃഭൂമിയെന്ന സോ കോള്‍ഡ് ബ്രാന്റിന്റെ രൂപവല്‍ക്കരണത്തില്‍ സാമൂഹ്യമൂലധനത്തിന്റെ അളവ് എത്രയെന്ന് വ്യക്തം. അതൊക്കെ ഒളിപ്പിച്ച് വെച്ചിട്ട് കോര്‍പ്പറേറ്റ് മുതലാളി ചമയുകയാണ് ഫ്യൂഡലിസത്തിന്റെ ചുരം ഇനിയും ഇറങ്ങാത്ത സ്വയംപ്രഖ്യാപിത സോഷ്യലിസ്റ്റുകള്‍.
മനോരമയിലെ 15 ഓളം പത്രപ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുത്തവരാണ്. തൊഴിലാളി ഒരു ധര്‍ണയിരുന്നാല്‍ ജന്മിത്തം ഉണരുന്ന മാനസികഘടനയില്‍ നിന്ന് അവര്‍ പോലും മുക്തരാണ്. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. എല്ലാ പത്ര ഉടമകളുടെയും അഖിലേന്ത്യാ കൂട്ടായ്മയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
അടുത്തപേജില്‍ തുടരുന്നു
ആ ബന്ധം മുറിച്ചു കളഞ്ഞാല്‍ വേജ് ബോര്‍ഡിനെക്കാളും കൂടുതല്‍ ശമ്പളം നല്‍കാമെന്നു പോലും ഇവര്‍ പറഞ്ഞുകളയും. പക്ഷേ വാര്‍ത്തകളില്‍ സമ്പൂര്‍ണ്ണമായ നിയന്ത്രണം, പത്രപ്രവര്‍ത്തകരുടെ മേല്‍ പൂര്‍ണ്ണമായ ആധിപത്യം എന്നിവയാണ് നിഗൂഡമായ ലക്ഷ്യങ്ങള്‍.
കാണുന്നില്ലേ ഈ കാപട്യം.
കാപട്യമെന്ന വാക്കിന് കയ്യുംകാലും വെച്ചാല്‍ മാതൃഭൂമിയുടെ മുതലാളിമാരായി മാറും. പുഴയും വെള്ളവും വായുവും ധാതുക്കളും മനുഷ്യരുടെ പൊതുസ്വത്താണെന്ന് അവര്‍ നമ്മോട് പറയും. അത് വാണിജ്യവല്‍ക്കരിക്കരുതെന്ന് ഹരിതരാഷ്ട്രീയത്തിന്റെ ഓരിയിടലുണ്ടാകും. പുത്തകമെഴുതും. പതിപ്പുകള്‍ പ്രസവിക്കും.
പുറത്ത് പിണറായി വിജയനെ മുസോളിനിയാക്കി വിമര്‍ശിക്കുന്ന വിദ്വാന്‍ അകത്ത് ഹിറ്റ്‌ലര്‍ക്ക് പഠിക്കും.
സ്ഥാപനത്തില്‍ കയറിയാല്‍ ഹരിതരാഷ്ട്രീയത്തിന്റെയും സോഷ്യലിസത്തിന്റെയും മുണ്ടുരിഞ്ഞ് കച്ചവടത്തിന്റെ ബര്‍മൂഡ കയറ്റും. ന്യൂസ് പേപ്പര്‍ ഒരു പ്രോഡക്ടും സെല്ലിങ് ഒബ്ജക്ടുമായി പത്രപ്രവര്‍ത്തകരെ പഠിപ്പിക്കും.
പുറത്ത് പിണറായി വിജയനെ മുസോളിനിയാക്കി വിമര്‍ശിക്കുന്ന വിദ്വാന്‍ അകത്ത് ഹിറ്റ്‌ലര്‍ക്ക് പഠിക്കും. എഴുതാന്‍ സ്ഥലവും കടലാസും കിട്ടാതാകുമെന്നതിനാല്‍ കൊടികുത്തിയ സാംസ്‌കാരികനായകര്‍ക്കും മിണ്ടാട്ടം മുട്ടും.
അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള മൗലികാവകാശത്തിന്റെ ബലത്തിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പത്രത്തിനുള്ളില്‍ ഈ സ്വാതന്ത്ര്യം ഉടമക്ക് മാത്രമാണ്. തൊഴിലാളികളുടെ ഒരു പ്രകടനത്തിന്റെ വാര്‍ത്ത പോലും തമസ്‌കരിക്കപ്പെടും.
നഴ്‌സുമാരുടെ സമരം മുതല്‍ പങ്കാളിത്ത പെന്‍ഷനിലെ കുഴപ്പങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് മിണ്ടാന്‍ പാടില്ല. അവര്‍ക്ക് എവിടെ നിന്നും പിന്തുണയില്ല. പത്രസ്വാതന്ത്യമെന്നാല്‍ പത്ര ഉടമയുടെ മാത്രം സ്വാതന്ത്ര്യമാകുന്നു. ഈ വിശുദ്ധ പശുക്കളെ അങ്ങനെ മേയാന്‍ വിടണോ…?
മതി….ഈ നാട്യങ്ങള്‍. ഒരു കച്ചവടക്കാരനാണെന്നും അതിന്റെ ന്യായമാണ് തന്റെ നീതിശാസ്ത്രമെന്നും അന്തസോടെ തുറന്ന് പറഞ്ഞ് ഈ സമൂഹത്തെ ഇവര്‍ അഭിമുഖീകരിക്കണം. അല്ലെങ്കില്‍ ഈ പൊയ്മുഖങ്ങള്‍ ജനം വലിച്ചുകീറുന്ന കാലം വരും.
മാതൃഭൂമിയുടെ എല്ലാ ഓഫീസുകളിലും ചില്ലിട്ടു വെച്ചിരിക്കുന്ന ചിത്രത്തില്‍ നിന്ന് ഗാന്ധിജി തന്റെ വടി കൊണ്ട് ഈ വിഡ്ഡിവേഷങ്ങളുടെ തലക്ക് ഒരു തല്ല് കൊടുക്കുന്നതും അസംഭവ്യമല്ല.
അല്ലെങ്കില്‍, മാതൃഭൂമിയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പത്രത്തിന്റെ ഒന്നാം ലക്കത്തിലുള്ള സ്വന്തം പ്രസ്താവന ആവര്‍ത്തിച്ചൊന്ന് വായിച്ചു നോക്കൂ-
“മനുഷ്യജീവിതം മഹത്തായൊരു ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതിനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കണം. അവരവരുടെ ബുദ്ധിക്കും പ്രപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതോരു തടസവും കൂടാതെ ആര്‍ക്കും അനുഭവിക്കാന്‍ കഴിയണം. അതിനെ കുറയ്ക്കുവാനോ, ഇല്ലാതാക്കുവാനോ, മനുഷ്യന്റ് സ്വാഭിമാനത്തെ ക്ഷയിപ്പിക്കാനോ നശിപ്പിക്കാനോ ഉള്ള ആചാരസമ്പ്രദായങ്ങളോ നിബന്ധനകളോ മനുഷ്യവര്‍ഗത്തിന്റെ അഭിവൃദ്ധിക്ക് പറ്റാത്തതാക കൊണ്ട് അവയെ തീരെ അകറ്റണം. എന്നാല്‍ മാത്രമേ ലോകത്തില്‍ സൗഖ്യവും സ്വാതന്ത്ര്യവും സമാധാനവും പൂര്‍ണ്ണമായി ഉണ്ടാകാന്‍ തരമുള്ളു എന്ന നയത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ മറ്റെല്ലാ വിഷയങ്ങളെയും പരിശോധിക്കുന്നതാകുന്നു “.