കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍. വയനാട്ടില്‍ യു.ഡി.എഫിന് 51% വോട്ടും എല്‍.ഡി.എഫ് 33 % വോട്ടും എന്‍.ഡി.എയ്ക്ക് 12% എന്നിങ്ങനെയാണ് കണക്ക്.
കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന് 46% വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ 33 %വും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18% വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.
കണ്ണൂരില്‍ 43 %വോട്ട് നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. എല്‍.ഡി.എഫ്- 41%, എന്‍.ഡി.എ 13% വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.
വടകരയില്‍ കെ.മുരളീധരന്‍ ജയിക്കും. യു.ഡി.എഫിന് 47 മും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയരാജന് 42% മും ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് 9 % വും വോട്ടും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍.
കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പ്രദീപ് കുമാര്‍ വിജയിക്കും. 42 % വോട്ടാണ് ലഭിക്കുക. യു.ഡി.എഫിന് 41 %വും എന്‍.ഡി.എക്ക് 11% വും ലഭിക്കും
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് 49 % വോട്ടും എല്‍.ഡി.എഫ് 36 %. ബി.ജെ.പി 8 % എന്നാണ് എക്‌സിറ്റ് പോള്‍. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ പറയുന്നു.
പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. എല്‍.ഡി.എഫ് 41% എന്‍.ഡി.എ 29% യു.ഡി.എഫ് 27 % എന്നിങ്ങനെയാണ് വോട്ട് നില. പാലക്കാട് ബി.ജെ.പി രണ്ടാം സ്ഥാനത്താണ്
ആലത്തൂരില്‍ രമ്യാഹരിദാസ് വിജയിക്കുമെന്നാണ് മാതൃഭൂമി എക്‌സിറ്റപോള്‍. യു.ഡി.എഫ് 48 % എല്‍.ഡി.എഫ് 37 % എന്‍.ഡി.എ 13 % എന്നിങ്ങനെയാണ് വോട്ട്് നില.
തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനാണ് മുന്നേറ്റം. യു.ഡി.എഫിന് 38% എന്‍.ഡി.എഫ് 35 % എന്‍.ഡി.എ 23 % വോട്ട് നില.
ചാലക്കുടിയിലും യു.ഡി.എഫ് മുന്നേറ്റമാണ്. യു.ഡി.എഫ് 46 %, എല്‍.ഡി.എഫ് 37 % എന്‍.ഡി.എ 12 % എന്നിങ്ങനെയാണ് വോട്ട് നില.
എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 42 % വോട്ട് നേടി വിജയിക്കും.എന്‍.ഡി.എഫിന്റെ പി.രാജീവന്‍ 34 % വോട്ടും എന്‍.ഡി.എയുടെ അല്‍ഫോന്‍സ് കണ്ണന്താനം 17 % വോട്ടും നേടുമെന്നാണ് മാതൃഭൂമി എക്‌സിറ്റ് പോള്‍.
ഇടുക്കിയില്‍ യു.ഡി.എഫ് 47 % വോട്ട് .എല്‍.ഡി എഫ് 39 %. എന്‍.ഡി.എ 12 % എന്നിങ്ങനെയാണ് വോട്ട് നില. ഇടുക്കിയിലും യു.ഡി.എഫ് മുന്നേറ്റമാണെന്നാണ് മാതൃഭൂമി എക്‌സിറ്റപോള്‍.
കോട്ടയത്ത് യു.ഡി.എഫിന്റെ തോമസ് ചാഴിക്കാടന്‍ 48 % വോട്ടും എല്‍.ഡി.എഫിന്റെ വി.എന്‍ വാസുദേവന്‍ 39 % വോട്ടും എന്‍.ഡി.എ യുടെ പി.സി തോമസ് 11%വോട്ടും നേടും.
ആലപ്പുഴയില്‍ എല്‍.ഡി.എഫ് 45 %വോട്ടും യു.ഡി.എഫ് 42 % വോട്ടും എന്‍.ഡി.എ 10 % വോട്ടും ലഭിക്കും.
updating…