| Monday, 30th July 2018, 12:56 pm

'മീശ' പിന്‍വലിച്ച് 10 ദിവസങ്ങള്‍ക്കുശേഷം വിശദീകരണവുമായി മാതൃഭൂമി എഡിറ്റോറിയല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എഴുത്തുകാരന്‍ ഹരീഷിന്റെ നോവലായ “മീശ”യുടെയും ഹനാന്റെ വാര്‍ത്തയിലും പ്രതികരണവുമായി മാതൃഭൂമിയുടെ എഡിറ്റോറിയല്‍. ഇന്ന് ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച “മാതൃഭൂമി ദൗത്യം തുടരുക ചെയ്യും” എന്ന എഡിറ്റോറിയലിലാണ് പത്രം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്.

ഹരീഷ് തന്റെ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് പത്രം ഇത്തരത്തിലൊരു എഡിറ്റോറിയല്‍ എഴുതാന്‍ തയ്യാറായതെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഹരീഷിനും നോവലിനുമെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ ഒരു വാര്‍ത്തപോലും കൊടുക്കാതിരുന്ന മാതൃഭൂമി നോവല്‍ പിന്‍വലിച്ച വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി നല്‍കിയത് ചര്‍ച്ചയായിരുന്നു.

“ചില സിനിമക്കാരും കൈയേറ്റക്കാരും മടിയില്‍ കനമുള്ളവരുമൊക്കെ മാതൃഭൂമിയെ വിമര്‍ശിക്കുന്നുണ്ട്. തുറന്നുപറയട്ടെ, ഈ പത്രത്തിന് സങ്കുചിതമായ നിക്ഷിപ്ത താത്പര്യങ്ങളില്ല. ഞങ്ങള്‍ ഇരയോടൊപ്പംനിന്നതു കൊണ്ടുമാത്രം വേട്ടക്കാര്‍ ഞങ്ങള്‍ക്കെതിരേ തിരിഞ്ഞു. ഞങ്ങള്‍ നിന്നത് ശരിയുടെ പക്ഷത്താണ്. ജനങ്ങളുടെ ഉത്കണ്ഠകളാണ് ഞങ്ങള്‍ പങ്കുവെച്ചത്. “- എഡിറ്റോറിയലില്‍ പറയുന്നു.

ALSO READ: ശര്‍മയെ വെറുതെ വിടാതെ ഹാക്കര്‍മാര്‍; ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു രൂപ വീതം അയച്ച് ഹാക്കര്‍മാരുടെ മുന്നറിയിപ്പ്

ഗുരുവായൂരില്‍ “മാതൃഭൂമി”യുടെ പത്രാധിപര്‍ സത്യാഗ്രഹം തുടങ്ങിയത് അവര്‍ണരുടെ ക്ഷേത്രപ്രവേശത്തിനു വേണ്ടിയാണ്. സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരേ പോരാടുമെന്ന് ആദ്യത്തെ മുഖപ്രസംഗത്തില്‍ തന്നെ വ്യക്തമാക്കിയ “മാതൃഭൂമി”ക്ക് ഇതൊക്കെ ജന്മദൗത്യങ്ങളാണെന്നും എഡിറ്റോറിയലില്‍ പറഞ്ഞുവെക്കുന്നു.

“എസ്. ഹരീഷ് ആഴ്ചപ്പതിപ്പിലെഴുതിയത് ഒരു നോവലാണ്. ഒരു ലേഖനമോ കുറിപ്പോ അല്ലെന്നോര്‍ക്കണം, അതൊരു ലേഖനമാണെന്ന മട്ടില്‍ വളച്ചൊടിച്ച് ദിനപത്രത്തിന് നേരെ കല്ലെറിയാന്‍ ശ്രമിച്ചവരില്‍ “മാതൃഭൂമി” വായനക്കാരില്‍ കണ്ണുവെച്ചവരുമുണ്ടായിരുന്നു. “മാതൃഭൂമി”യെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാല്‍ വായനക്കാര്‍ തങ്ങളുടെ കൂടെ വരുമെന്ന് അവര്‍ സ്വപ്നംകണ്ടു. “മീശ” എന്ന നോവലിലെ രണ്ടുകഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണത്തെ അവിടെ നിന്ന് അടര്‍ത്തിമാറ്റി പത്രത്തിന്റെ അഭിപ്രായമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഹീനബുദ്ധി വ്യക്തമായൊരു പദ്ധതിയോടെയാണെന്ന് അതോടെ ബോധ്യമായി. കഥാപാത്രങ്ങളുടെ സംഭാഷണം ദിനപത്രത്തിന്റെ തലയില്‍ കെട്ടിവെച്ചാല്‍ “മാതൃഭൂമി”യുടെ പ്രചാരം കുറയുമെന്ന് കരുതിയവര്‍ ഈ പത്രത്തിന്റെ ചരിത്രപരമായ ദൗത്യം എന്തെന്ന് അറിയാത്തവരാണ്.”

ALSO READ: സി.സി.ടി.വി സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുവാദം വേണമെന്ന് ഗവര്‍ണര്‍; ഉത്തരവ് പരസ്യമായി കീറിക്കളഞ്ഞ് കെജ്‌രിവാള്‍

എഡിറ്റോറിയലില്‍ ഒരിടത്തുപോലും ഹരീഷിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശം ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്.

കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ ഹനാന്റെ വാര്‍ത്ത പുറത്ത് വന്നതിനുശേഷം നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നുണ്ട്. മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി വാര്‍ത്താസംഘത്തിലെ രണ്ട് പേരുടെ മരണത്തെ ആഘോഷമാക്കിയതിനെയും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more