ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം അധികാരത്തിലെത്തുമെന്ന് മാതൃഭൂമി- സി വോട്ടര്‍ സര്‍വ്വേ. 234 സീറ്റുകളില്‍ 177 സീറ്റ് എം.കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെ സഖ്യം സ്വന്തമാക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. എ.ഐ.എ.ഡി.എം.കെയ്ക്ക് 49 സീറ്റ് മാത്രമേ ലഭിക്കൂ എന്നും സര്‍വ്വേ പറയുന്നു. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് 3 സീറ്റും
ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് 5 സീറ്റും മറ്റുള്ള പാര്‍ട്ടികള്‍ക്ക് 2 സീറ്റുമാണ് പ്രവചിക്കുന്നത്.
234 നിയമസഭ സീറ്റുകളാണ് തമിഴ്നാട്ടില്‍ ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടി വിജയിക്കുന്നതിനായി വേണ്ടത്. നിലവിലെ നിയമസഭയില്‍ ഭരണകക്ഷിയായ അണ്ണാഡി.എം.കെയ്ക്ക് 124 സീറ്റുകളാണ് ഉള്ളത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം മെയ് 2 ന് നടക്കും.
തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമായും നാല് മുന്നണികള്‍ ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അണ്ണാ ഡി.എം.കെ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം, ഡി.എം.കെ നേതൃത്വം നല്‍കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ്, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണി, ടി.ടി.വി ദിനകരന്റെ എ.എം.എം.കെ നേതൃത്വം നല്‍കുന്ന നാലാം മുന്നണി എന്നിവയാണിത്.
ഇതിന് പുറമെ ഒരു സംഖ്യത്തിലും ചേരാതെ സീമാന്‍ നേതൃത്വം നല്‍കുന്ന നാം തമിലര്‍ കച്ചി, ബി.എസ്.പി, പി.ടി.കെ, ആര്‍.പി.ഐ തുടങ്ങിയ പാര്‍ട്ടികളും സംസ്ഥാനത്ത് മത്സരിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:Mathrubhumi-C voter survey says Stalin l wins in Tamil Nadu