കെ പി കേശവമേനോനെപ്പോലുള്ള യുഗപുരുഷന്മാര്‍ ഇരുന്ന സ്ഥലത്ത് വന്നിരിക്കുന്ന അല്‍പന്മാര്‍ അവര്‍ വീര്യമോ ശേയ്രസ്സോ ഉള്ള ഏത് കുമാരന്മാരായാലും എത്ര വലിയവരായാലും ഈ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. ഗാന്ധിജി മാതൃഭൂമി സന്ദര്‍ശിച്ചതിന്റെ നൂറുവര്‍ഷം ആഘോഷിച്ച ഓര്‍മ ഉള്ളില്‍ സൂക്ഷിക്കുന്നത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ ഇത്തരം കാര്യങ്ങളിലുള്ള നിലപാടുകളെങ്കിലും പുറത്ത് പറയണം. അതിന് വായനക്കാരായ ഞങ്ങള്‍ക്ക് അവകാശമുണ്ട്.
| ഒപ്പീനിയന്‍ | പി.വി ബാബുരാജ് |
മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ ആഹ്വാനപ്രകാരം നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാതൃഭൂമി ജീവനക്കാര്‍ക്കെതിരെയുള്ള പ്രതികാര നടപടി തുടരുകയാണ്. ഏറ്റവും ഒടുവിലായി സീനിയര്‍ പത്രപ്രവര്‍ത്തകനും യൂണിയന്‍ നേതാവുമായ സി നാരായണനെ പത്രത്തില്‍ നിന്നും പിരിച്ചുവിട്ടു. അദ്ദേഹത്തോടൊപ്പം സമരത്തില്‍ അണിനിരന്ന സീനിയര്‍മാരായ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പടെ ഭൂരിപക്ഷം പേരെയും ബ്യൂറോ പോലുമില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുള്‍പ്പെടെ വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
മാതൃഭൂമിയിലെ ജീവനക്കാരെ മാത്രമല്ല ഇതുസംബന്ധിച്ച വാര്‍ത്തകളും ലേഖനങ്ങളും നല്‍കിയ നവമാധ്യമങ്ങള്‍ക്കെതിരെ പിന്നീട് സുപ്രീംകോടതി പിന്‍വലിച്ച ഐ.ടി ആക്ട് 66എ പ്രകാരം കേസ് കൊടുത്തുകൊണ്ടായിരുന്നു മാതൃഭൂമിയുടെ പ്രതികാര നടപടി. തങ്ങള്‍ക്കെതിരെ ആരും സംസാരിക്കരുത് എന്ന നിര്‍ബന്ധമായിരുന്നു മാതൃഭൂമിയുടെ ഇത്തരം നടപടിയില്‍നിന്നും മനസ്സിലാക്കേണ്ടത്.
ഒരു വ്യാഴവട്ടത്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരുടെ ശമ്പളവുമായി ബന്ധപ്പെട്ട മജീദിയ വേജ്‌ബോര്‍ഡ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമായത്. മജീദിയ വേജ്‌ബോര്‍ഡ് നടപ്പാക്കുന്നതില്‍ മുത്തശ്ശിപ്പത്രങ്ങളുള്‍പ്പെടെ മിക്കവരും കമ്മീഷന്റെ ശിപാര്‍ശകള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മാധ്യമവും ദേശാഭിമാനിയും ജസ്റ്റിസ് മജീദിയ കമ്മീഷന്റെ ശിപാര്‍ശകള്‍ അംഗീരിച്ചുകൊണ്ട് വേജ്‌ബോര്‍ഡ് നടപ്പാക്കി മറ്റുള്ളവര്‍ക്ക് മാതൃകയായി.
മനോരമയും മാതൃഭൂമിയും വേജ്‌ബോര്‍ഡ് നടപ്പാക്കാതെ തങ്ങളുടെ കടുംപിടുത്തത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വളരെ കൃത്യമായ താത്പര്യങ്ങളുള്ള മനോരമ ലാഭത്തില്‍ മാത്രം കണ്ണുംനട്ടാണ് ഇരിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ മാതൃഭൂമിയോ..? തൊഴിലാളി നേതാവും ചിന്തകനും എഴുത്തുകാരനും സര്‍വോപരി സോഷ്യലിസ്റ്റുമായ എം.പി വീരേന്ദ്രകുമാറാണ് അതിന്റെ മനേജിങ് ഡയറക്ടര്‍. അതുകൊണ്ടുതന്നെ ഇതംഗീകരിച്ചു കിട്ടുമെന്ന ധാരണയായിരുന്നു തൊഴിലാളികള്‍ക്ക്. സ്ഥാപന മുതലാളിയായ ഈ സോഷ്യലിസ്റ്റ് ഇതംഗീകരിക്കില്ലെന്ന് കാണിച്ച് സുപ്രീംകോടതിവരെ കേസിനുപോകാന്‍ തയ്യാറാവുകയും അതിനുവേണ്ടി ജീവനക്കാര്‍ക്കു നേരെ തിണ്ണമിടുക്ക് പ്രയോഗിക്കുകയും ചെയ്തു.
വേജ്‌ബോര്‍ഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയന്‍ സമ്മേളനത്തില്‍ സംസാരിച്ചതിന്റെ ഭാഗമായാണ് അച്ചടക്ക നടപടിയെന്ന വാളോങ്ങല്‍ ആദ്യം വരുന്നത്. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി പത്രസ്ഥാപനങ്ങളിലേക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ പേരില്‍ വ്യാപകമായ പ്രതികാര നടപടി തുടങ്ങി. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കി പ്രെബേഷനിലായിരുന്ന സബ്എഡിറ്ററെ ജേര്‍ണലിസ്റ്റ് യൂണിയന്‍ യോഗത്തില്‍ സംസാരിച്ചു എന്ന് ആരോപിച്ചയിരുന്നു ഒരു മാനദണ്ഡവും പാലിക്കാതെ പുറത്താക്കിയത്. എന്നാല്‍ അദ്ദേഹം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
വോയ്‌സ് ഓഫ് മാതൃഭൂമി എന്നൊരു സംഘടനയുണ്ട്. അവരും ഒന്നു ഞരങ്ങിക്കൊണ്ടുപോലും ഇതിനെതിരെ പ്രതിഷേധിച്ചില്ല. “ഗാട്ടും കാണാച്ചരടും” എഴുതി ആഗോളവല്‍ക്കരണകാലത്തെ കരാര്‍വല്‍ക്കരണത്തെ എതിര്‍ക്കുകയും അത് പുസ്തക രൂപത്തിലാക്കി സ്വന്തം പ്രസ്സില്‍ അച്ചടിച്ച് വിറ്റ് കശാക്കുകയുംചെയ്ത സോഷ്യലിസ്റ്റ് മുതലാളിയുടെ സ്ഥാപനത്തില്‍ ഇതാ കരാര്‍വല്‍ക്കരണം നടപ്പായിരിക്കുന്നു. ആരുണ്ട് ചോദിക്കാന്‍….
സീനിയര്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാനാവാത്തതിനാല്‍ അവരെ സ്ഥലംമാറ്റി. നിലവില്‍ ബ്യൂറോ പോയിട്ട് ദേശീയ ദിനപ്പത്രങ്ങള്‍ക്കുപോലും സ്വന്തമായി ലേഖകരോ പ്രാദേശിക ലേഖകരോ ഇല്ലാത്ത സ്ഥലങ്ങളായിരുന്നു മാനേജ്‌മെന്റ കണ്ടുവച്ചത്. മലയാള പത്രത്തിന് ഒരു വരിക്കാരന്‍ പോലുമില്ലാത്ത ഇംഫാല്‍, ഗുവാഹട്ടി, അഗര്‍ത്തല, എന്നിവിടങ്ങളിലേക്കും സെക്കന്തരാബാദ്, ബെല്ലാരി, പാറ്റ്‌ന, ലക്‌നൗ, കൊല്‍ക്കത്ത, മുംബൈ, തുടങ്ങി പല അന്യസംസ്ഥാന കേന്ദ്രങ്ങളിലേക്കും കേരളത്തില്‍ തന്നെ ദൂരസ്ഥലങ്ങളിലേക്കും തലങ്ങും വിലങ്ങും മാറ്റി തൊഴിലാളികളെ പാഠംപഠിപ്പിച്ചു ഈ സോഷ്യലിസ്റ്റ്.
മണിപ്പൂര്‍, അസം, നാഗാലാന്‍ഡ്, റായലസീമ, സീമാന്ധ്ര, സിക്കിം എന്നിവിടങ്ങളിലേക്ക് പോയ ലേഖകര്‍ക്കാകട്ടെ ഓഫീസ് പോയിട്ട് ഒരു ടെലിഫോണ്‍ കണക്ഷന്‍ പോലും നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. നക്‌സല്‍, തീവ്രവാദപ്രാദേശിക വാദക്കാരുടെ നിരന്തര ഭീഷണികള്‍ക്കിടയില്‍ ജീവന്‍ പണയം വെച്ചാണ് പലപ്പോഴും ഇവര്‍ കഴിച്ചുകൂട്ടിയത്.
ഇംഫാലിലേക്ക് നാടുകടത്തപ്പെട്ട് എത്തിയ അബൂബക്കര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെല്ലാം കടുത്ത അപായനിഴലിലാണ് ജീവിച്ചിരുന്നത്. ഒന്നര ഡസനോളം പത്രപ്രവര്‍ത്തകര്‍ ഏതാനും വര്‍ഷങ്ങളിലായി ഇംഫാലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ഒന്നിനു പോലും ഓഫീസ് ഇല്ലാത്ത ഇംഫാലിലാണ് ആ നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത മലയാളപത്രത്തിന്റെ ലേഖകനായി അബൂബക്കര്‍ എത്തുന്നത്.
കൂടുതല്‍ വായനക്ക്…
മാതൃഭൂമിയിലെ നാടുകടത്തലും മാധ്യമങ്ങളിലെ സ്വാതന്ത്ര്യവും
നാട്ടുകാരിലും തീവ്രവാദബന്ധമുള്ള ഗ്രൂപ്പുകളിലും പൊലീസിലും ഒരു പോലെ സംശയം ഉണ്ടായ സംഗതിയായിരുന്നു ഇത്. ഓരോരുത്തരും ഇദ്ദേഹം ഏതോ ഏജന്റാണെന്ന സംശയം വെച്ചുപുലര്‍ത്തി. ഒരിക്കല്‍ ഇദ്ദേഹത്തിന്റെ ഓഫീസ് ഒരു എസ്.പി.യുടെ നേതൃത്വത്തിലുള്ള സായുധപൊലിസ് വളയുകയും റെയ്്ഡ് ചെയ്യുകയും അബൂബക്കറെ ചോദ്യം ചെയ്യുകയും ചെയ്തു. താന്‍ തീവ്രവാദിയോ ഏജന്റോ അല്ലെന്ന് വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന് അന്നും പിറ്റേ ദിവസവുമായി ഏറെ പ്രയാസപ്പെടേണ്ടി വന്നു. മറ്റൊരിക്കല്‍ ഇദ്ദേഹത്തെ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ പട്ടാളം തടഞ്ഞുവെച്ചു. ഇതില്‍ നിന്നൊക്കെ ഊരിപ്പോകാന്‍ എത്രമാത്രം കഷ്ടപെട്ടിട്ടുണ്ടായിരുക്കുമെന്നത് നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്.
മാര്‍ച്ച് മാസം ഈ പത്രപ്രവര്‍ത്തകന്‍ തീവ്രവാദി ഗ്രൂപ്പുകളുടെ ബോംബ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. എന്നിട്ടും അദ്ദേഹത്തെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനോ ഈ അപകടം സംബന്ധിച്ച് ഒരു വരി വാര്‍ത്ത കൊടുക്കാനോ മാതൃഭൂമി തയ്യാറായില്ല. കൊല്ലം ലേഖകനായ ഉണ്ണിത്താന്‍ വധശ്രമത്തിന്റെ പേരില്‍ നാട്ടിലുണ്ടാക്കിയ വാര്‍ത്താ പ്രളയം നമുക്ക് മറക്കാനാവില്ല. അദ്ദേഹത്തിനെപ്പോലെ തന്നെ അവകാശമുള്ളയാളാണ് അബൂബക്കര്‍ എന്നത് നമ്മുടെ സോഷ്യലിസ്റ്റ് മുതലാളിയും സഹപ്രവര്‍ത്തകരും ഉണ്ണിത്താനെങ്കിലും സൗകര്യപൂര്‍വം മറന്നതാവാനേ വഴിയുള്ളൂ.
ഇത്രയൊക്കെ സംഭവിച്ചിട്ടും ഇദ്ദേഹത്തിനെ ഇംഫാലില്‍ നിന്നും മാറ്റാന്‍ മാതൃഭൂമിയിലെ ചിലരുടെ നിര്‍ബന്ധബുദ്ധി തയ്യാറായില്ല. നാഗാലാന്റിലും ഇതിനു സമാനമായ അവസ്ഥയില്‍ ഒരു ലേഖകന്‍ ഉണ്ടായിരുന്നു. തൃശൂരില്‍നിന്ന് ത്രിപുരയിലെ അഗര്‍ത്തലയിലേക്ക് അയച്ച ലേഖകന്‍ മാനേജ്‌മെന്റിന്റെ അനുവാദമില്ലാതെ നാട്ടിലേക്ക് തിരിച്ചുവന്നു. ഇപ്പോള്‍ മറ്റൊരു മാധ്യമസ്ഥാപനത്തില്‍ ജോലിചെയ്യുകയാണ് അദ്ദേഹം.
അടുത്ത പേജില്‍ തുടരുന്നു
പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നോക്കി നില്‍ക്കുന്ന ഒരു തൊഴിലാളി സംഘടനയുണ്ട്. അതിന്റെ പേരാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. യൂണിയനില്‍ അംഗത്വമെടുക്കണമെങ്കില്‍ മുതലാളിയുടെ അംഗീകാരം വേണമെന്ന വിചിത്ര നിബന്ധനയുള്ള യൂണിയനാണിത് എന്നുകൂടി പറയാതെവയ്യ.
കെ.പി കേശവമേനോന്‍
അസ്സമിലെ ഗോഹട്ടിയിലേക്ക് അയച്ച ലേഖകനാവട്ടെ രാജിവെച്ച് പ്രതിഷേധിച്ചു. താനടക്കമുള്ളവരെ അരക്ഷിതാവസ്ഥയിലേക്ക് എറിഞ്ഞുകൊടുത്ത ശേഷം ലജ്ജയില്ലാതെ ജനാധിപത്യവും സോഷ്യലിസവും പ്രസംഗിച്ചു നടക്കുന്ന എം.പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനുദ്ദേശിച്ച് പാലക്കാട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചത് ഇദ്ദേഹമാണ്.
കൊഹിമയിലെ ലേഖകനെ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറായപ്പോള്‍ പകരം നേരത്തെ ശിക്ഷിച്ച് കൊല്‍ക്കത്തയിലേക്ക് അയക്കപ്പെട്ടിരുന്ന ലേഖകനെ വീണ്ടും നാഗാലാന്റിലേക്ക് അയക്കാനാണ് പ്രതികാരം മായാത്ത സോഷ്യലിസ്റ്റ് ബുദ്ധി ശ്രമിച്ചത്. മാര്‍ച്ചില്‍ ദിമാപൂരില്‍ വന്‍ സംഘര്‍ഷം പൊട്ടപ്പുറപ്പെട്ടതോടെ ഗത്യന്തരമില്ലാതെ നാഗാലാന്റ് ലേഖകനെ മറ്റൊരു ശിക്ഷാകേന്ദ്രമായ ലഖ്‌നൗയിലേക്ക് ഡപ്യൂട്ടേഷനില്‍ മാറ്റിനിര്‍ത്തി. മറ്റ് പലരും പല കേന്ദ്രങ്ങളിലായി കുടുംബത്തെയും ജീവിതവും ഓര്‍ത്ത് മാത്രം അസ്വസ്ഥതയോടെ ജോലിചെയ്യുന്നുമുണ്ട്…
സഹപ്രവര്‍ത്തകരെയെല്ലാം സ്ഥലംമാറ്റി പ്രതികാരം ചെയ്തപ്പോള്‍ സീനിയര്‍ പത്രപ്രവര്‍ത്തകനും ട്രേഡ് യൂണിയന്‍ നേതാവുമായാ കണ്ണൂര്‍ സ്വദേശി സി.നാരായണനെ എട്ടു മാസമായി സസ്‌പെന്‍ഡ് ചെയ്തതിന് ശേഷമായിരുന്നു ഏകപക്ഷീയമായ ഈ പുറത്താക്കല്‍. കാരണം കണ്ടെത്താന്‍ നിയോഗിച്ച കമീഷന്‌പോലും കാരണം കണ്ടെത്താനാവാത്തതിനാല്‍ അതിന് കാരണം തേടി അലയുകയായിരുന്നു പുറത്താക്കുന്നതിന് ഏതാനും ദിവസം മുമ്പ് വരെ എന്നും ഇടനാഴികളില്‍ സംസാരമുണ്ട്. ഒടുവില്‍ കണ്ടെത്തിയ കാരണമാകട്ടെ എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. വേജ്‌ബോര്‍ഡ് സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണം ചോദിച്ചപ്പോള്‍ ഇപ്പോള്‍ മാതൃഭൂമിയുടെ തൃശൂര്‍ എഡിഷനിലുള്ള കൃഷ്ണകുമാറിനോട് കയര്‍ത്ത് സംസാസാരിച്ചു എന്നതാണ്.
ഇപ്പോള്‍ ആരെങ്കിലും മുതലാളിക്കെതിരെ എന്തെങ്കിലും പറയുന്നുണ്ടോ എന്നറിയാന്‍ ടോയ്‌ലെറ്റിന്റെ വാതില്‍ക്കല്‍വരെ നവീന സാങ്കേതിക വിദ്യയുള്ള ക്യാമറവച്ച് നിരീക്ഷണവും തുടങ്ങി. ഇതാണ് സോഷ്യലിസ്റ്റ് നേതാവിന്റെ യഥാര്‍ഥ പത്രത്തിന്റെ ശക്തി. സ്വന്തം ജീവനക്കാരെ വിശ്വാസമില്ലാത്തവരാണ് നാട്ടുകാരെ “സത്യം” വിശ്വസിപ്പിക്കാനും പ്രചരിപ്പിക്കാനും ഇറങ്ങുന്നത്.
മുതലാളിയുടെ “ചിപ്പു”കളായ ചില “ചീപ്പ്” അനുയായികളാണ് ഒറ്റിക്കൊടുക്കലിന്റെയും പിണിയാളുകള്‍. അവര്‍ക്ക് സുഖവാസത്തിന് വിദേശങ്ങളിലേക്കും മറ്റും പറക്കാം… പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിക്കാം. സമാന്തരമായി പത്രസ്ഥാപനം നടത്താം… എഴുതാം… “സ്വതന്ത്ര്യ”മായി ഇടതുപക്ഷത്തിനെതിരെ പ്രതികരിക്കാം. അതുകൊണ്ടാണല്ലോ പെന്‍ഷന്‍ നിര്‍ത്തലാക്കിയിട്ടും, കേരള ചരിത്രത്തില്‍ ആദ്യമായി പത്രസ്ഥാപനത്തില്‍ പൂര്‍ണ കരാര്‍വല്‍ക്കരണം നടപ്പാക്കിയിട്ടും അവിടെ ആരും ശബ്ദിക്കാത്തത്.
പ്രതിരോധിക്കാന്‍ കെല്‍പുള്ളവരില്ലേ മാതൃഭൂമിയില്‍? ഉണ്ട് അവരാണ് ബാബേല്‍ ഗോപുരം നിര്‍മിച്ചവരെപ്പോലെ ചിതറിത്തെറിച്ചുപോയവര്‍. മറ്റുള്ളവര്‍ അടുക്കള നിരങ്ങികളായി അല്ലെങ്കില്‍ പ്രതികരണശേഷി ഇല്ലാത്ത പത്രപ്രവര്‍ത്തകരായി അധഃപതിച്ചിരിക്കുന്നു. മാതൃഭൂമിയിലെ യൂണിയന്‍ പ്രവര്‍ത്തനം തെളിയിക്കുന്നത് അതാണ്.
വോയ്‌സ് ഓഫ് മാതൃഭൂമി എന്നൊരു സംഘടനയുണ്ട്. അവരും ഒന്നു ഞരങ്ങിക്കൊണ്ടുപോലും ഇതിനെതിരെ പ്രതിഷേധിച്ചില്ല. “ഗാട്ടും കാണാച്ചരടും” എഴുതി ആഗോളവല്‍ക്കരണകാലത്തെ കരാര്‍വല്‍ക്കരണത്തെ എതിര്‍ക്കുകയും അത് പുസ്തക രൂപത്തിലാക്കി സ്വന്തം പ്രസ്സില്‍ അച്ചടിച്ച് വിറ്റ് കശാക്കുകയുംചെയ്ത സോഷ്യലിസ്റ്റ് മുതലാളിയുടെ സ്ഥാപനത്തില്‍ ഇതാ കരാര്‍വല്‍ക്കരണം നടപ്പായിരിക്കുന്നു. ആരുണ്ട് ചോദിക്കാന്‍…. “ഇടതുപക്ഷ”ത്തിന്റെ “വലതു വ്യതിയാന”ത്തെയും “തൊഴിലാളി വിരുദ്ധ” മനോഭാവത്തെയും കണക്കറ്റ് പരിഹസിക്കുന്നവര്‍ ഉറക്കം നടിക്കുകയാണോ… അതോ വായിലേക്ക് തള്ളിക്കയറ്റുന്ന എല്ലിന്‍കഷണത്തില്‍ തൃപ്തി കണ്ടെത്തുകയാണോ….?
ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ കെല്‍പുള്ളവരില്ലേ മാതൃഭൂമിയില്‍? ഉണ്ട് അവരാണ് ബാബേല്‍ ഗോപുരം നിര്‍മിച്ചവരെപ്പോലെ ചിതറിത്തെറിച്ചുപോയവര്‍. മറ്റുള്ളവര്‍ അടുക്കള നിരങ്ങികളായി അല്ലെങ്കില്‍ പ്രതികരണശേഷി ഇല്ലാത്ത പത്രപ്രവര്‍ത്തകരായി അധഃപതിച്ചിരിക്കുന്നു. മാതൃഭൂമിയിലെ യൂണിയന്‍ പ്രവര്‍ത്തനം തെളിയിക്കുന്നത് അതാണ്. ഒരിക്കല്‍ ശക്തമായിരുന്ന യൂണിയന്‍ പ്രവര്‍ത്തനം മുതലാളിയുടെ സില്‍ബന്തികളയ ചിലര്‍ ഏറ്റെടുത്തതോടെ ചത്തുമലച്ചു. ഇന്ന് മുതലാളി ഈ നേതാക്കളോട് പറയും… അവരത് നാളെ തൊഴിലാളികളോട് പറയും.
അനുബന്ധമായി പറയട്ടെ എന്തിന് മാതൃഭൂമിയെ മാത്രം കുറ്റപ്പെടുത്തണം. ഈ പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നോക്കി നില്‍ക്കുന്ന ഒരു തൊഴിലാളി സംഘടനയുണ്ട്. അതിന്റെ പേരാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. യൂണിയനില്‍ അംഗത്വമെടുക്കണമെങ്കില്‍ മുതലാളിയുടെ അംഗീകാരം വേണമെന്ന വിചിത്ര നിബന്ധനയുള്ള യൂണിയനാണിത് എന്നുകൂടി പറയാതെവയ്യ. സി നാരായണനെ മാതൃഭൂമി പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പത്രത്തിന്റെ ഓഫീസിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട് ഈ സംഘടന. പ്രതിഷേധം ഏതുവരെ പോകുമെന്ന് കണ്ട് തന്നെ അറിയേണ്ടതാണ്.
കെ പി കേശവമേനോനെപ്പോലുള്ള യുഗപുരുഷന്മാര്‍ ഇരുന്ന സ്ഥലത്ത് വന്നിരിക്കുന്ന അല്‍പന്മാര്‍ അവര്‍ വീര്യമോ ശേയ്രസ്സോ ഉള്ള ഏത് കുമാരന്മാരായാലും എത്ര വലിയവരായാലും ഈ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. ഗാന്ധിജി മാതൃഭൂമി സന്ദര്‍ശിച്ചതിന്റെ നൂറുവര്‍ഷം ആഘോഷിച്ച ഓര്‍മ ഉള്ളില്‍ സൂക്ഷിക്കുന്നത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ ഇത്തരം കാര്യങ്ങളിലുള്ള നിലപാടുകളെങ്കിലും പുറത്ത് പറയണം. അതിന് വായനക്കാരായ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഞങ്ങള്‍ തരുന്ന ആറുരൂപയ്ക്കും അതിന്റെ അധ്വാനത്തിന്റെ മൂല്യമുണ്ട്….
ഞങ്ങളില്‍നിന്നും കിട്ടുന്ന വരുമാനവും ഞങ്ങള്‍ വായിക്കുന്ന പത്രമെന്ന രീതിയില്‍ കിട്ടുന്ന പരസ്യവും തന്നെയാണ് നിങ്ങളുടെ മൂലധനം. അതുകൊണ്ടുതന്നെ തൊഴിലാളികളോട് ചെയ്യുന്ന ഇത്തരം കാര്യങ്ങളിലെ അവ്യക്തത മാറ്റാന്‍ ദേശീയപ്രസ്ഥാനത്തിന്റെ തഴമ്പുണ്ടെന്ന് അവകാശപ്പെടുന്ന മാതൃഭൂമി തയ്യാറാവണം. അല്ലെങ്കില്‍ കാപട്യം പേറുന്ന ഈ പത്രം ബഹിഷ്‌കരിക്കാന്‍ നാം തയ്യാറാവണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അതിനര്‍ഥം മാതൃഭൂമിയെന്ന “കഞ്ചാവി”ന് നാം അടിമയായിരിക്കുന്നു എന്ന് തന്നെയാണ്.