| Thursday, 22nd November 2018, 10:03 pm

കറിമാത്രമല്ല മത്തി കൊണ്ട് കിടിലന്‍ അച്ചാറും ഉണ്ടാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ ഏത് സീസണിലും ലഭിക്കുന്ന മീനാണ് മത്തി. ചില സ്ഥലത്ത് ചാള എന്നും പറയും. സാധാരണക്കാരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ മീന്‍. മത്തി കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. കറി, പീര, മത്തി അവിയല്‍ അങ്ങിനെ പലതും. എന്നാല്‍ മത്തി കൊണ്ട് നല്ല കിടിലന്‍ അച്ചാറും ഉണ്ടാക്കാന്‍ കഴിയും. കുഞ്ഞന്‍ മത്തിയാണെല്‍ പറയുകയും വേണ്ട രുചി രണ്ട് ഇരട്ടിയായിരിക്കും.

മത്തി ഉപയോഗിച്ച് സ്വാദിഷ്ടമായ അച്ചാര്‍ എങ്ങിനെയുണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ വസ്തുക്കള്‍

മത്തി അരക്കിലോ

മുളകുപൊടി മൂന്നു ടിസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

കുരുമുളകുപൊടി രണ്ടു ടീസ്പൂണ്‍

ഇഞ്ചി ഒരു വലിയ കഷണം

വെളുത്തുള്ളി 20 എണ്ണം

കടുക് അര ടീസ്പൂണ്‍

ഉലുവ പൊടി അര ടീസ്പൂണ്‍

വിനാഗിരി അരക്കുപ്പി

ഉപ്പു ആവശ്യത്തിനു

കറിവേപ്പില ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം.

മത്തികഴുകി വൃത്തിയാക്കി നന്നായി ചെറുതാക്കി മുറിച്ച് എടുക്കുക, കുഞ്ഞന്‍ മത്തിയാണെങ്കില്‍ വലുപ്പം നോക്കി കഷ്ണിച്ചാല്‍ മതി. ഇതിലേക്ക് ഒരു നുള്ള്മഞ്ഞള്‍പൊടിയും , ഒരു ടിസ്പൂണ്‍ മുളക് പൊടിയും,കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി പുരട്ടുക.

ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ച് അല്ലി വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ഇതും മീനില്‍ നന്നായി തേച്ചു പിടിപ്പിക്കാം
മീന്‍ ഒരു മണിക്കൂര്‍ മൂടിവെയ്ക്കുക. എളുപ്പം തയ്യാറാവാന്‍ ഫ്രിഡ്ജില്‍ വയ്ക്കാം.

പിന്നീട് മത്തി വറുത്ത് എടുക്കുക. മീന്‍ മാറ്റി വെച്ച ശേഷം ഈ എണ്ണ യില്‍ കടുക് പൊട്ടിച്ച് ശേഷം ബാക്കി വെളുത്തുള്ളി ഇഞ്ചി ,വേപ്പില എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേയ്ക്ക് മുളക് പൊടി മഞ്ഞപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. അതിലേയ്ക്ക് വിനാഗിരി ഒഴിക്കാം ചൂടായി കഴിയുമ്പോള്‍ ഉലുവപൊടി ചേര്‍ത്ത് ശേഷം അതിലേക്ക് മീന്‍ കഷണങ്ങള്‍ പെറുക്കിയിടാം പതുക്കെ ഒന്ന് ഇളക്കി അടുപ്പില്‍ നിന്ന് വാങ്ങിവയ്ക്കാം

DoolNews Video

We use cookies to give you the best possible experience. Learn more