|

എനിക്ക് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ പേഴ്സണലി അങ്ങനെ ആസ്വദിക്കാന്‍ കഴിയാത്ത സിനിമ: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈപ്പിലാതെ വന്ന് 2019ല്‍ വലിയ ഹിറ്റടിച്ച ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. സൗഹൃദവും പ്രണയവും കലഹവും ഒത്തുചേര്‍ന്നതായിരുന്നു ഈ ചിത്രം. അനശ്വര രാജനും വിനീത് ശ്രീനിവാസനും മാത്യു തോമസുമായിരുന്നു സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത്. ഗിരീഷ് എ. ഡി ആദ്യമായി സംവിധാനം ചെയ്ത ചിത്രംകൂടിയായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.

ഗിരീഷ് എ.ഡിയുടെ സിനിമകളെ കുറിച്ചും നടന്‍ നസ്ലന്‍ ഗഫൂറിനെ കുറിച്ചും സംസാരിക്കുകയാണ് മാത്യു തോമസ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തനിക്ക് വ്യക്തിപരമായി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും താന്‍ ആ സിനിമയില്‍ അഭിനയിച്ചതുകൊണ്ടാണ് എങ്ങനെയെന്നും മാത്യു തോമസ് പറയുന്നു. എന്നാല്‍ സൂപ്പര്‍ ശരണ്യ ആയാലും പ്രേമലു കാണുമ്പോഴും തനിക്ക് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നല്ല രീതിയില്‍ ആസ്വദിക്കാന്‍ കഴിഞ്ഞുവെന്നും മാത്യു തോമസ് പറഞ്ഞു.

നസ്ലന്റെ വര്‍ക്കുകള്‍ കാണുമ്പോള്‍ തനിക്ക് വളരെ സന്തോഷമുട്ടുണ്ടെന്നും ഖാലിദ് റഹ്‌മാന്റെ കൂടെ നസ്ലന്റെ പുതിയ പടം വരുന്നു എന്നൊക്കെ അറിഞ്ഞപ്പോള്‍ എക്‌സൈറ്റഡ് ആയെന്നും മാത്യു തോമസ് കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ പേഴ്സണലി അങ്ങനെ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ കോമഡിയൊക്കെ ഞാന്‍ ആദ്യമേ അറിഞ്ഞതല്ലേ അതുകൊണ്ടാണ്. പക്ഷെ സൂപ്പര്‍ ശരണ്യ ആയാലും പ്രേമലു കാണുമ്പോഴും എനിക്ക് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നല്ല രീതിയില്‍ ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ട്.

നസ്ലന്റെ പരിപാടികളൊക്കെ കാണുമ്പൊള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഖാലിദ് റഹ്‌മാന്റെ കൂടെ അവന്റെ പുതിയ പടം വരുന്നു എന്നൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ എക്‌സൈറ്റഡ് ആണ്. അവന്‍ എങ്ങനെ ആയിരിക്കും അതില്‍, സിനിമ ഏത് രീതിയിലുള്ളതാണ് എന്നൊക്കെ അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ മാത്യു തോമസ് പറയുന്നു.

Content highlight: Mathew Thomas talks about Thanneer Mathan Dinangal movie