2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് മാത്യു തോമസ്. പിന്നീട് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെയാണ് മാത്യുവിന് ജനശ്രദ്ധ ലഭിക്കുന്നത്.
2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് മാത്യു തോമസ്. പിന്നീട് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെയാണ് മാത്യുവിന് ജനശ്രദ്ധ ലഭിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാലോകത്ത് തന്റേതായ ഇടം നേടാന്‍ മാത്യുവിന് സാധിച്ചിരുന്നു. ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടില്‍ എത്തിയ ലിയോയിലും നടന് അഭിനയിച്ചിരുന്നു. ഇപ്പോള്‍ വിജയ്യെ കുറിച്ച് പറയുകയാണ് മാത്യു തോമസ്. ക്യൂ സ്റ്റുഡിയോക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ് മമ്മൂട്ടിയെ പോലെ ആണെന്ന് തോന്നിയിട്ടുണ്ടെന്നാണ് മാത്യു പറയുന്നത്.
‘വിജയ് സാര്‍ വളരെ സൈലന്റായ ആളാണ്. അദ്ദേഹം എപ്പോഴും സ്ക്രിപ്റ്റ് പോക്കറ്റില്‍ വെച്ച് നടക്കും. അത് ഇടക്കിടെ എടുത്ത് നോക്കി പഠിക്കും. എല്ലാം വളരെ കറക്ടായി ചെയ്യുന്ന ആളാണ് വിജയ് സാര്‍. നമ്മളുടെ അടുത്ത് വന്ന് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാം.
എനിക്ക് തോന്നുന്നത് അദ്ദേഹം മമ്മൂക്കയെ പോലെ ആണെന്നാണ്. മമ്മൂക്കയെ പോലെ ഏല്ലാ കാര്യങ്ങളെ കുറിച്ചും അറിയാം. കാരണം ലിയോയുടെ സമയത്തായിരുന്നു എന്റെ നെയ്മര്‍ എന്ന സിനിമ പുറത്തിറങ്ങുന്നത്. അതിന്റെ കുറച്ച് മുമ്പായിട്ടാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. പിന്നെ സി.ജിയൊക്കെ ചെയ്യാന്‍ ഉള്ളത് കൊണ്ടാണ് സിനിമ പുറത്തിറങ്ങാന്‍ വൈകിയത്.
‘നിന്റെ പുതിയ സിനിമ ഇറങ്ങുന്നുണ്ടല്ലോ. അത് എപ്പോള്‍ പോയി ചെയ്തു. ഇത്രയും ദിവസം നീ ഞങ്ങളുടെ കൂടെ തന്നെയായിരുന്നല്ലോ’ എന്നാണ് അദ്ദേഹം അന്ന് ചോദിച്ചത്. അദ്ദേഹത്തിന് ചുറ്റുമുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും നന്നായിട്ട് അറിയാമായിരുന്നു,’ മാത്യു തോമസ് പറഞ്ഞു.
Content Highlight: Mathew Thomas Talks About Similarities Of Mammootty and Vijay