കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറാന്‍ സാധിച്ച വ്യക്തിയാണ് മാത്യു തോമസ്. 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മാത്യു മമ്മൂട്ടിയോടൊപ്പവും അഭിനയിച്ചിട്ടുണ്ട്.
2021ല്‍ പുറത്തിറങ്ങിയ വണ്‍ എന്ന സിനിമയിലായിരുന്നു മാത്യു തോമസ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും പറയുകയാണ് മാത്യു. തന്റെ ഏറ്റവും പുതിയ ചിത്രമായ കപ്പിന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു മാത്യു തോമസ്.
പക്ഷെ മമ്മൂക്ക അതിനെ ലെയറ് ചെയ്യും. വേറൊരു പേര്‍സ്‌പെക്ടീവില്‍ കൊണ്ടുവരികയും വളരെ സട്ടിലായ രീതിയില്‍ ചെയ്ത് പോകുകയും ചെയ്യും. അദ്ദേഹത്തിന്റെ എക്‌സ്പ്രഷനുകള്‍ക്ക് എപ്പോഴും നല്ല ഡെപ്ത്തുണ്ടാകും. ചിലപ്പോള്‍ വളരെ ചെറിയ റിയാക്ഷന്‍സാകാം.
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയാകട്ടെ ഭ്രമയുഗമാകട്ടെ, അതൊക്കെ അത്തരത്തിലുള്ള സിനിമയാണ്. എനിക്ക് റോഷാക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. ഇനിയും സെലിബ്രേറ്റ് ചെയ്യപ്പെടണമെന്ന് തോന്നിയ ഒരു സിനിമയായിരുന്നു അത്. വളരെ ഇഷ്ടമുള്ള ഒരു സിനിമയാണ് റോഷാക്ക്. എന്ത് രസമാണ് ആ സിനിമയിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്.
പിന്നെ കാതലില്‍ ജ്യോതിക മാമുമായുള്ള ഒരു സീനില്‍ അമ്മേയെന്ന് വിളിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ശബ്ദമൊക്കെ വളരെ രസമാണ്. അത് കണ്ടപ്പോള്‍ ഒരു മോട്ടിവേഷന്‍ കിട്ടി. ഇതല്ല, ഓരോ സീനുകള്‍ക്ക് ഇനിയും ലെയേര്‍സുണ്ടെന്ന് മനസിലാക്കി അത്രയും റിസേര്‍ച്ച് ചെയ്ത് ചെയ്യണമെന്ന മോട്ടിവേഷനാണ് കിട്ടുന്നത്,’ മാത്യു തോമസ് പറയുന്നു.
Content Highlight: Mathew Thomas Talks About mammootty And Rorschach Movie