ആളുകള്‍ ഇപ്പോഴും എന്നെ വിളിക്കുന്നത് ആ പേരിലാണ്: മാത്യു തോമസ്
Entertainment
ആളുകള്‍ ഇപ്പോഴും എന്നെ വിളിക്കുന്നത് ആ പേരിലാണ്: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th September 2024, 8:59 am

മലയാളികള്‍ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന യുവതാരമാണ് മാത്യു തോമസ്. ശ്യാം പുഷ്‌കറിന്റെ രചനയില്‍ മധു സി. നാരായണന്‍ സംവിധാനം ചെയ്ത് 2019ല്‍ ഇറങ്ങിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രം സിനിമാ പ്രേമികള്‍ക്കെല്ലാം പ്രിയപ്പെട്ടതായി മാറുകയായിരുന്നു. മാത്യു തോമസിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. കുമ്പളങ്ങി നൈറ്റ്‌സില്‍ മാത്യു അവതരിപ്പിച്ച ഫ്രാങ്കി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

2019 ജൂലൈ 26ന് ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായ തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ജെയ്‌സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മാത്യു തന്നെയാണ്. കൗമാരപ്രായക്കാരുടെ കഥ പറയുന്ന ചിത്രവും വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ മാത്യു അവതരിപ്പിച്ച ജെയ്‌സണ്‍ എന്ന കഥാപാത്രം പലര്‍ക്കും റിലേറ്റബിള്‍ ചെയ്യാന്‍ കഴിയുന്നതായിരുന്നു.

ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടും ഇപ്പോഴും ആളുകള്‍ തന്നെ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ജെയ്‌സണ്‍ എന്നാണ് വിളിക്കാറുള്ളതെന്ന് മാത്യു തോമസ് പറയുന്നു. ജെയ്സന്റെ ഇന്‍സെക്യൂരിറ്റീസ് ആളുകള്‍ക്ക് റിലേറ്റബിള്‍ ആയതുകൊണ്ടായിരിക്കും ഇതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെയും ഗിരീഷേട്ടന്റെയും ഒരു പങ്കാണ് ജെയ്‌സണ്‍ എന്ന് പറയുന്നത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടായിരുന്ന ഇന്‍സെക്യൂരിറ്റീസ് ആയിരുന്നു സിനിമയില്‍ ജെയ്സണിലൂടെ കാണിച്ചത്. എനിക്ക് തോന്നുന്നത് ജെയ്സണ് ഉണ്ടായിരുന്ന ഇന്‍സെക്യൂരിറ്റീസ് പല ആളുകള്‍ക്കും പലതരത്തില്‍ ഉണ്ടായിരിക്കും.

അതാണ് ആ ക്യാരക്ടര്‍ പലര്‍ക്കും റിലേറ്റബിള്‍ ആകുന്നത്. ഇപ്പോഴും എന്നെ ആളുകള്‍ ജെയ്‌സണ്‍ എന്ന് വിളിക്കാറുണ്ട്. ഞാന്‍ അപ്പോള്‍ ആലോചിക്കും ഇത്രയും സിനിമകള്‍ ചെയ്തിട്ടും ഇപ്പോഴും ജെയ്‌സണ്‍ എന്നാണല്ലോ വിളിക്കുന്നതെന്ന്. ഫ്രാങ്കി എന്ന് വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജെയ്‌സണ്‍ എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ ആളുകള്‍ക്ക് ഞാന്‍ ചെയ്തതില്‍ ഏറ്റവും അടുത്തുള്ളതും അവരുമായി കണക്ട് ചെയ്യാന്‍ കഴിയുന്നതുമായ കഥാപാത്രം അതായിരിക്കാം,’ മാത്യു തോമസ് പറയുന്നു.

Content Highlight: Mathew Thomas Talks About His Character Jaison In Thanneer Mathan Dinangal