വിജയ് സാറിന്റെ സിനിമകൾ ഇവിടെ ആഘോഷിക്കുന്ന പോലെ ഇപ്പോൾ ആ മലയാള നടന്റെ ചിത്രങ്ങൾ അവിടെയും സ്വീകരിക്കപ്പെടുന്നുണ്ട്: മാത്യു തോമസ്
Entertainment
വിജയ് സാറിന്റെ സിനിമകൾ ഇവിടെ ആഘോഷിക്കുന്ന പോലെ ഇപ്പോൾ ആ മലയാള നടന്റെ ചിത്രങ്ങൾ അവിടെയും സ്വീകരിക്കപ്പെടുന്നുണ്ട്: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th September 2024, 2:54 pm

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വരവറിയിച്ച നടനാണ് മാത്യു തോമസ്. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ, നെയ്മർ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കിടയിൽ പ്രിയം നേടാൻ യുവതാരത്തിന് സാധിച്ചിരുന്നു.

കഴിഞ്ഞ വർഷം ഇന്ത്യൻ ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കിയ ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ വിജയിയുടെ മകന്റെ വേഷത്തിലും മാത്യു കയ്യടി നേടിയിരുന്നു.

തമിഴ് സിനിമയും മലയാള സിനിമയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് മാത്യു. തമിഴ്നാട് കേരളത്തിന്റെ ഇരട്ടിയുണ്ടെന്നും അതുകൊണ്ട് തന്നെ അവിടെ ഒരുപാട് പ്രേക്ഷകരുണ്ടെന്നും മാത്യു പറയുന്നു. തമിഴ് സിനിമകൾക്ക് കേരളത്തിൽ കിട്ടുന്ന സ്വീകാര്യത മലയാള സിനിമയ്ക്ക് അവിടെ കിട്ടണമെന്നില്ലെന്നും എന്നാൽ ഇപ്പോൾ ഫഹദ് ഫാസിലിന്റെയൊക്കെ സിനിമകൾക്ക് അവിടെ വലിയ പ്രേക്ഷകരുണ്ടെന്നും മാത്യു പറഞ്ഞു. പുതിയ ചിത്രം കപ്പിന്റെ ഭാഗമായി മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു മാത്യു.

‘കേരളം നോക്കുമ്പോൾ തമിഴ്നാടിൻറെ പകുതിയേയുള്ളൂ. ഇവിടെയുള്ളതിന്റെ രണ്ടിരട്ടി പോപ്പുലേഷൻ അവിടെയുണ്ട്. തമിഴിൽ ഒരു സിനിമയിറക്കുന്നത് ആ പ്രേക്ഷകർക്ക് വേണ്ടിയാണ്. പക്ഷെ നമുക്കിവിടെ ലിമിറ്റേഷനുണ്ട്. അവിടെ ഒരു സിനിമയിറങ്ങിയാൽ തമിഴ്നാട്ടിൽ മാത്രമല്ല പുറത്തുള്ള സംസ്ഥാനങ്ങളിലും ആഘോഷിക്കപ്പെടാറുണ്ട്.

കേരളത്തിൽ നമ്മൾ അവരുടെ പടങ്ങൾ ആഘോഷിക്കുന്ന പോലെ നമ്മുടെ സിനിമകൾ അവിടെ ആഘോഷിക്കണമെന്നില്ല. പക്ഷെ വിജയ് സാറിന്റെയും സൂര്യ സാറിന്റെയും രജിനിസാറിന്റെയും കമൽ സാറിന്റെയുമെല്ലാം സിനിമകൾ അവിടെ ആഘോഷിക്കുന്ന പോലെ തന്നെ നമ്മൾ ഇവിടെ ആഘോഷിക്കുന്നുണ്ട്.

പക്ഷെ  ഇപ്പോൾ തമിഴ് നാട്ടിൽ ഫഹദ് സാറിന്റെ പടങ്ങൾക്ക് നല്ല സ്വീകരണം ലഭിക്കുന്നുണ്ട്. അങ്ങനെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അവിടെ അത്രയും പ്രേക്ഷകർ ഉള്ളതുകൊണ്ടാണ് പണം സ്പെൻഡ്‌ ചെയ്ത് അത്രയും വലുതായി സിനിമ ചെയ്യാൻ പറ്റുന്നത്. പിന്നെ ബാക്കിയൊക്കെ സിനിമ എങ്ങനെയാണോ അതുപോലെയിരിക്കും,’മാത്യു തോമസ് പറയുന്നു.

Content Highlight: Mathew Thomas Talk About Different  Between Thami films  and Malayalam films