| Sunday, 21st April 2024, 7:40 pm

'അപ്പോള്‍ എന്റെ മോന്‍ അവിടെ വരെയൊക്കെ എത്തി..' ഫീല്‍ ഗുഡ് ചിത്രവുമായി മാത്യൂവും ബേസിലും; ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ‘കപ്പ്’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ജയസൂര്യയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെയാണ് ഇത്.

മാത്യു തോമസ് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി. സാമുവലാണ്. ബാഡ്മിന്റണ്‍ കളിയില്‍ കപ്പ് നേടണമെന്ന കണ്ണന്റെ (നിധിന്‍ ) ആഗ്രഹവും ഇതിനിടയില്‍ കണ്ണനും അന്നയും തമ്മിലുള്ള മനോഹരമായ പ്രണയവുമാണ് കഥയില്‍ പറയുന്നത്.

കണ്ണന്റെ ആഗ്രഹങ്ങള്‍ക്ക് കട്ടക്ക് കൂടെ നില്‍ക്കാന്‍ ബേസിലുമുണ്ട്. വെള്ളത്തൂവല്‍ ഗ്രാമത്തിന്റെ മനോഹാരിതയില്‍ ഒരു ഗ്രാമത്തിന്റെ നൈര്‍മല്യം തുളുമ്പുന്ന ഭംഗിയാര്‍ന്ന കാഴ്ചകളോടെയാണ് ‘കപ്പ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.


കുടുംബ പ്രേക്ഷകര്‍ക്കിടയിലെ ഇഷ്ട താരമായ മാത്യു തോമസ് കണ്ണനായി എത്തുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനാണ്. മനോഹരമായ അഞ്ച് ഗാനങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത്. ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ നാല് ഗാനങ്ങള്‍ക്ക് മനു മഞ്ജിത്തും ഒരു ഗാനം ആര്‍സിയും വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ബാഡ്മിന്റനെ പ്രതിപാദിക്കുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഒരു ഫീല്‍ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ അഖിലേഷ് ലതാരാജും ഡെന്‍സണ്‍ ഡ്യൂറോമും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

‘സ്‌പോര്‍ട്‌സ്മാന്‍ ആകണം’ എന്ന ചിന്തയില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണിത്. ബാഡ്മിന്റണ്‍ ഗെയിമില്‍ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിനിന്റെ കഥയാണ് ‘കപ്പ് ‘.

നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍, ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസന്‍ ജോര്‍ജും എത്തുന്നു. കഥയില്‍ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആളായി എത്തുന്നത് ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്.

മുഴുനീള കഥാപത്രമായി ബേസില്‍ എത്തുമ്പോള്‍ വളരെ പ്രധാനപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും, കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്.

ആനന്ദ് റോഷന്‍, സന്തോഷ് കീഴാറ്റൂര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ഐ.വി. ജുനൈസ്, അല്‍ത്താഫ് മനാഫ്, മൃദുല്‍ പാച്ചു, രഞ്ജിത്ത് രാജന്‍, ചെമ്പില്‍ അശോകന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി, നന്ദു പൊതുവാള്‍, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്യാമറ : നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റര്‍ : റെക്‌സണ്‍ ജോസഫ്, പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നന്ദു പൊതുവാള്‍, ആര്‍ട്ട് ഡയറക്ടര്‍ : ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യും ഡിസൈനര്‍ : നിസാര്‍ റഹ്‌മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : മുകേഷ് വിഷ്ണു & രഞ്ജിത്ത് മോഹന്‍, സൗണ്ട് ഡിസൈനര്‍ : കരുണ്‍ പ്രസാദ്, ഫൈനല്‍ മിക്‌സ് : ജിജു ടി. ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ് : ജോര്‍ജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ : തന്‍സില്‍ ബഷീര്‍.

സൗണ്ട് എഞ്ചിനീയര്‍ : അനീഷ് ഗംഗാദരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടര്‍ : ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്സ് : അരുണ്‍ രാജ് & ശരത് അമ്പാട്ട് & അരുണ്‍ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനര്‍ : മനോജ് കുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ : വിനു കൃഷ്ണന്‍, പി.ആര്‍.ഒ : മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് : സിബി ചീരന്‍, പബ്ലിസിറ്റി ഡിസൈന്‍ : ഇലുമിനാര്‍ട്ടിസ്‌ററ്.

Content Highlight: Mathew Thomas’s Cup Movie Teaser Out Now

We use cookies to give you the best possible experience. Learn more