അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമായ ‘കപ്പ്’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം സഞ്ജു വി. സാമുവലാണ്. ബാഡ്മിന്റനെ പ്രതിപാദിക്കുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.
തിരക്കഥ അഖിലേഷ് ലതാരാജും ഡെന്‍സണ്‍ ഡ്യൂറോമും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ്മാനാകണം എന്ന ചിന്തയിലിരിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണിതെന്ന് പോസ്റ്ററിലൂടെ മനസിലാകും. പ്രധാന വേഷങ്ങളിലെത്തുന്ന എല്ലാ താരങ്ങളും പോസ്റ്ററിലുണ്ട്. ഒരു ഫീല്‍ ഗുഡ് മൂവിയുടെ മൂഡാണ് പോസ്റ്റര്‍ തരുന്നത്.
കഥയില്‍ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആള്‍ ബേസില്‍ അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസിലെത്തുമ്പോള്‍, വളരെ പ്രധാനപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും, കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്.
ആനന്ദ് റോഷന്‍, സന്തോഷ് കീഴാറ്റൂര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ഐ.വി ജുനൈസ്, അല്‍ത്താഫ് മനാഫ്, മൃദുല്‍ പാച്ചു, രഞ്ജിത്ത് രാജന്‍, ചെമ്പില്‍ അശോകന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി, നന്ദു പൊതുവാള്‍, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മനോഹരമായ 6 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ 4 ഗാനങ്ങള്‍ക്ക് മനു മഞ്ജിത്തും ഒരു ഗാനത്തിന് ആര്‍സിയുമാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ഗാനം എത്ര കേട്ടാലും മതിവരാത്ത ഒരു പഴയ ഗാനത്തിന്റെ പുതിയ വേര്‍ഷനാണ്. മാജിക് ഫ്രെയിംസ് റിലീസ്, 2024ന്റെ തുടക്കത്തില്‍ തന്നെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ക്യാമറ : നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റര്‍ : റെക്‌സണ്‍ ജോസഫ്, പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നന്ദു പൊതുവാള്‍, ആര്‍ട്ട് ഡയറക്ടര്‍ : ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യു ഡിസൈനര്‍ : നിസാര്‍ റഹ്‌മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : മുകേഷ് വിഷ്ണു & രഞ്ജിത്ത് മോഹന്‍, സൗണ്ട് ഡിസൈനര്‍ : കരുണ്‍ പ്രസാദ്, ഫൈനല്‍ മിക്‌സ് : ജിജു ടി. ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകര്‍.
വി.എഫ്.എക്‌സ് : ജോര്‍ജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ : തന്‍സില്‍ ബഷീര്‍, സൗണ്ട് എഞ്ചിനീയര്‍ : അനീഷ് ഗംഗാദരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടര്‍ : ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്സ് : അരുണ്‍ രാജ് & ശരത് അമ്പാട്ട് & അരുണ്‍ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനര്‍ : മനോജ് കുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ : വിനു കൃഷ്ണന്‍, പി.ആര്‍.ഒ : മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് : സിബി ചീരന്‍, പബ്ലിസിറ്റി ഡിസൈന്‍ : ഇലുമിനാര്‍ട്ടിസ്‌ററ്.
Content Highlight: Mathew Thomas – Basil Joseph Movie Cup; The second look poster is out