കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് മാത്യു തോമസ്. അധികം വൈകാതെ തന്റേതായ സ്ഥാനം സിനിമയിലുണ്ടാക്കിയ മാത്യു തണ്ണീർ മത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ലിയോ എന്ന ചിത്രത്തിലൂടെ തമിഴിൽ വിജയിയുടെ മകനായടക്കം മാത്യുവിന് അഭിനയിക്കാൻ കഴിഞ്ഞു.
മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം മാത്യു മുഴുനീള വേഷത്തിൽ എത്തിയ ചിത്രമായിരുന്നു വൺ. മമ്മൂട്ടി തെരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മാത്യു. മമ്മൂട്ടി ചെയ്യുന്നവയെല്ലാം അടിപൊളി സിനിമകളാണെന്നും ഒരു സീൻ കിട്ടിയാൽ അദ്ദേഹം ലെയർ ചെയ്യാറുണ്ടെന്നും മാത്യു പറയുന്നു. നന്‍പകല്‍ നേരത്ത് മയക്കം, കാതൽ തുടങ്ങിയ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും മാത്യു സംസാരിച്ചു.
‘മമ്മൂക്ക ഇപ്പോള്‍ അടിപൊളി പടങ്ങളല്ലേ ചെയ്യുന്നത്. അദ്ദേഹം ഓരോ സിനിമയിലും ഡയലോഗുകള്‍ ഡെലിവര്‍ ചെയ്യുന്ന ഒരു രീതിയുണ്ട്. ഒരു സീന്‍ കൊടുത്താല്‍ അത് അദ്ദേഹം പ്രസന്റ് ചെയ്യുക വളരെ വ്യത്യസ്തമായിട്ടാകും. നമ്മള്‍ക്ക് ഒരു സീന്‍ ലഭിച്ചാല്‍ അത് വായിക്കുമ്പോള്‍ നമ്മളുടെ മനസില്‍ ഒരു സാധനം വരും.
പക്ഷെ മമ്മൂക്ക അതിനെ ലെയറ് ചെയ്യും. വേറൊരു പേര്‍സ്‌പെക്ടീവില്‍ കൊണ്ടുവരികയും വളരെ സട്ടിലായ രീതിയില്‍ ചെയ്ത് പോകുകയും ചെയ്യും. അദ്ദേഹത്തിന്റെ എക്‌സ്പ്രഷനുകള്‍ക്ക് എപ്പോഴും നല്ല ഡെപ്ത്തുണ്ടാകും. ചിലപ്പോള്‍ വളരെ ചെറിയ റിയാക്ഷന്‍സാകാം. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയാകട്ടെ ഭ്രമയുഗമാകട്ടെ, അതൊക്കെ അത്തരത്തിലുള്ള സിനിമയാണ്.
എനിക്ക് റോഷാക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. ഇനിയും സെലിബ്രേറ്റ് ചെയ്യപ്പെടണമെന്ന് തോന്നിയ ഒരു സിനിമയായിരുന്നു അത്. വളരെ ഇഷ്ടമുള്ള ഒരു സിനിമയാണ് റോഷാക്ക്. എന്ത് രസമാണ് ആ സിനിമയിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്.
പിന്നെ കാതലില്‍ ജ്യോതിക മാമുമായുള്ള ഒരു സീനില്‍ അമ്മേയെന്ന് വിളിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ശബ്ദമൊക്കെ വളരെ രസമാണ്. അത് കണ്ടപ്പോള്‍ ഒരു മോട്ടിവേഷന്‍ കിട്ടി. ഇതല്ല, ഓരോ സീനുകള്‍ക്ക് ഇനിയും ലെയേര്‍സുണ്ടെന്ന് മനസിലാക്കി അത്രയും റിസേര്‍ച്ച് ചെയ്ത് ചെയ്യണമെന്ന മോട്ടിവേഷനാണ് കിട്ടുന്നത്,’ മാത്യു തോമസ് പറയുന്നു.
Content Highlight: Mathew Thomas About Mammooty’s Acting In Films