| Tuesday, 29th October 2019, 9:22 pm

വാളയാര്‍, മാവോയിസ്റ്റ് കേസുകള്‍ ആരും ചോദിക്കാനില്ലാത്തവരോട് എന്തുമാവാം എന്നതിന്റെ ഉദാഹരണമെന്ന് മാത്യു കുഴല്‍നാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരും ചോദിക്കാനില്ലാത്തവരോട് എന്തുമാവാം എന്നതാണ് വാളയാര്‍ മാവോയിസ്റ്റ് കേസുകളില്‍ വ്യക്തമാവുന്നതെന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍.

മാവോയിസ്റ്റ് നക്‌സല്‍ പ്രശ്‌നങ്ങള്‍ ക്രമസമാധാന പ്രശ്‌നമല്ല, അതൊരു സാമൂഹ്യ പ്രശ്‌നമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

വാളയാര്‍ക്കേസില്‍ കൊന്നവനെ സംരക്ഷിക്കുന്ന പര്‍ട്ടിയും പൊലീസും കോടതിയുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മാത്യു കുഴല്‍ നാടന്റെ പ്രതികരണം.

മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരും ചോദിക്കാനില്ലാത്തവരോട് എന്തുമാവാം.
വാളയാര്‍, മാവോയിസ്റ്റ് സംഭവങ്ങളുടെ പൊരുള്‍ തേടുമ്പോള്‍ എത്തിച്ചേരുന്നത് അവിടെയാണ് ‘

മാവോയിസറ്റ് നക്‌സല്‍ പ്രശ്‌നങ്ങള്‍ ക്രമസമാധാന പ്രശ്‌നമല്ലാ മറിച്ച് ഒരു സാമൂഹ്യ പ്രശ്‌നമാണ് എന്നത് എന്റെ നേരത്തേ ഉള്ള നിലപാടാണ്. എന്നാല്‍ അത് ഒരു ക്രമസമാധാന പ്രശ്‌നമായാല്‍ നിയമം കൈയ്യിലെടുക്കേണ്ടി വരും.

പക്ഷെ പോലിസിന്റെ ഭാഷ അതേപടി വിശ്വസിക്കാനും തൊണ്ട തൊടാതെ വിഴുങ്ങാനും എന്നിലെ അഭിഭാഷകനൊ മനുഷ്യാവകാശ പ്രവര്‍ത്തനോ തയ്യാറല്ലാ. പ്രത്യേക സംഭവ വികാസങ്ങളോ ഇന്റലിജന്‍സ് മുന്നറിയിപ്പുകളോ ഒന്നുമില്ലാതെ വെടിവെയ്പ്പ് വേണ്ടി വരിക. ആദ്യം വെടി ഉയര്‍ത്തത് മാവോയിസ്റ്റ് കളാണ് എന്ന് പറയുക. എന്നാലും ഒരു പോലിസ്‌കാരന് പോലും പരിക്ക് ഏല്‍ക്കാതിരിക്കുക ഇതൊക്കെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്..

2016 ലെ മാവോയിസ്റ്റ് വെടിവെപ്പിലെ സംഭവങ്ങളിലെ ദുരൂഹത മാറ്റാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ചോദ്യങ്ങള്‍ നിരവധിയാണ്..

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നെ വാളയാറിലെ സംഭവം പോലുള്ള കാര്യങ്ങള്‍ ഇന്നും സമൂഹത്തില്‍ നടക്കുകയാണ്. ഒരേ കുടുംബത്തിലെ 13ഉം 9തും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 2 മാസത്തിനിടയില്‍ പിഡിപ്പിച്ച് കൊന്നിട്ട്, കൊന്നവനെ സംരക്ഷിക്കുന്ന പാര്‍ട്ടിയും പോലീസും കോടതിയും. ഈ പോലിസിനും സര്‍ക്കാരിനും ഈ ഭരണ സംവിധാനത്തിനും എതിരെ സായുധമായി പോരാടാന്‍ തോന്നുമ്പോള്‍ ഒരു മാവോയിസ്റ്റോ നക്‌സലേറ്റോ ജന്മമെടുക്കുന്നു.. ന്യായികരിക്കയല്ലാ, പക്ഷെ ഇതും നമ്മളോര്‍ക്കുന്നത് നന്ന്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നെ, വാളയാര്‍ സംഭവത്തിന് തൊട്ടുപിന്നാലെ ഉണ്ടായ ഈ വെടിവെപ്പിലും കൊലയിലും ദുരൂഹത ഉണ്ടോ എന്ന് എന്നിലെ രാഷ്ട്രീയക്കാരന്‍ സംശയിക്കുന്നു.

We use cookies to give you the best possible experience. Learn more