| Monday, 11th September 2023, 1:06 pm

മാസപ്പടി വിവാദം; മുഖ്യമന്ത്രിയുടെ മൗനം സഭയിൽ ചോദ്യം ചെയ്ത് മാത്യു കുഴൽനാടൻ, സംഭവത്തിൽ ഹരജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റിവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എ.

മുഖ്യമന്ത്രിയുടെ മൗനം എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
‘കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. എന്തിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ മൗനം? ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന പാർട്ടിയായി സി.പി.എം അധപതിച്ചു,’ മാത്യു കുഴൽനടൻ സഭയിൽ കുറ്റപ്പെടുത്തി.

ഒരു സേവനവും നൽകാതെയാണ് വീണ വിജയന് പണം കൈമാറിയതെന്നും കൊടുത്തത് അഴിമതി പണം ആണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകനും സംഭവത്തിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് നൽകിയ 1.17 കോടി രൂപ ഉൾപ്പെടെ സ്വകാര്യ കമ്പനിയായ സി.എം.ആർ.എൽ മൂന്ന് വർഷത്തിനിടയിൽ മാസപ്പടിയായി വീണയ്ക്ക് 1.72 കോടി രൂപ നൽകിയെന്നാണ് ആരോപണം.

അതേസമയം വിവാദമാവുമായി ബന്ധപ്പെട്ട ഹരജി മറ്റന്നാൾ പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അഡ്വ. ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.

വീണ വിജയനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ്‌ ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെയും അന്വേഷണത്തിന് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

Content Highlight: Mathew Kuzhalnadan questions the silence of Chief minister in CMRL controversy

Latest Stories

We use cookies to give you the best possible experience. Learn more