സച്ചിന്‍ കവര്‍ ഡ്രൈവ് ഉപേക്ഷിച്ചു, എന്നാല്‍ വിരാടിന്റെ ബാറ്റിങ് ധാര്‍ഷ്ട്യമുള്ളതാണ്: മാത്യു ഹെയ്ഡന്‍
Sports News
സച്ചിന്‍ കവര്‍ ഡ്രൈവ് ഉപേക്ഷിച്ചു, എന്നാല്‍ വിരാടിന്റെ ബാറ്റിങ് ധാര്‍ഷ്ട്യമുള്ളതാണ്: മാത്യു ഹെയ്ഡന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th December 2024, 3:05 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്. പരമ്പരയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിലാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചത്. സെഞ്ച്വറി നേടിയാണ് താരം തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്‍കിയത്.

എന്നാല്‍ അഡ്‌ലെയ്ഡിലും ഗാബയിലും വിരാട് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി. 21 റണ്‍സാണ് താരം കഴിഞ്ഞ രണ്ട് ടെസ്റ്റിലുമായി നേടിയത്. ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന ബോളുകള്‍ കണക്ട് ചെയ്യാന്‍ ശ്രമിച്ചതാണ് വിരാടിന് വിനയായത്. ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തുകള്‍ കളിക്കുന്ന വിരാടിന്റെ ബാറ്റിങ് ശൈലി തികച്ചും ആശങ്കാജനകമാണെന്ന് പറയുകയാണ് മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍.

2024ല്‍ സിഡ്നി ടെസ്റ്റിനിടെ ഓസ്ട്രേലിയയ്ക്കെതിരെ കവര്‍ ഡ്രൈവ് കളിക്കാതെയാണ് സച്ചിന്‍ ഇരട്ട സെഞ്ച്വറി നേടിയതെന്നും മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ വിരാട് അച്ചടക്കം പാലിക്കണമെന്നും ഹെയ്ഡന്‍ കോഹ്‌ലിയോട് പറഞ്ഞു.

‘വിരാട് കോഹ്‌ലി വര്‍ഷങ്ങളായി വ്യത്യസ്ത സാഹചര്യത്തില്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തപ്പോഴും സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. മെല്‍ബണില്‍ അദ്ദേഹത്തിന് മികച്ച ബാറ്റിങ് ട്രാക്ക് ലഭിക്കും. അവന്‍ ക്രീസില്‍ തുടരുകയും ഓഫ് സ്റ്റംപിന് പുറത്ത് കളിക്കുന്നത് നിര്‍ത്തുകയും വേണം.

കോഹ്‌ലിക്ക് പന്തിന്റെ ലൈനുകള്‍ നോക്കി ഗ്രൗഡില്‍ കളിക്കേണ്ടിവരും, സച്ചിനെപ്പോലെ വിരാടിന് ഗംഭീരമായ കവര്‍ ഡ്രൈവ് ഉണ്ട്, എന്നാല്‍ സച്ചിന്‍ ഒരു ദിവസം പോലും കളിച്ചില്ല. ഇത് ധാര്‍ഷ്ട്യമുള്ള ബാറ്റിങ്ങായിരുന്നു.

സച്ചിന്‍ കവര്‍ ഡ്രൈവ് ഉപേക്ഷിച്ച് തന്റെ കാലുകളില്‍ റണ്‍സ് നേടി സ്പിന്നിനെ നേരിടാന്‍ തുടങ്ങി. വിരാടിന് ആ വ്യക്തിത്വം വേണം, അത് നമുക്ക് മെല്‍ബണില്‍ കാണാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ഹെയ്ഡന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

Content Highlight: Mathew Hayden Talking About Virat Kohli