| Monday, 21st August 2023, 7:58 pm

നിലവില്‍ ഇന്ത്യക്കായി കളിക്കുന്നവരില്‍ അവന്‍ ഓസീസില്‍ വേണമെന്ന് തോന്നിയിരുന്നു; ഹെയ്ഡന്‍, കോഹ്‌ലി അല്ല ആ താരം!

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് വേള്‍ഡ് ക്ലാസ് ടാലെന്റുകളുള്ള ടീമാണ് ഇന്ത്യ. ചില താരങ്ങള്‍ എപ്പോഴും യൂണിക്കാണ് ഇന്ത്യന്‍ ടീമില്‍. അങ്ങനെയുള്ള കളിക്കാര്‍ തങ്ങളുടെ ടീമിലുണ്ടായാല്‍ കൊള്ളാമെന്ന് മറ്റു ടീമുകള്‍ ആഗ്രഹഹിക്കാറുണ്ട്. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ അത്തരത്തിലുള്ളൊരു ബ്രീഡാണ്.

നിലവിലെ ഇന്ത്യന്‍ ടീമില്‍ നിന്നും അങ്ങനെ ഒരാളെ ഓസ്‌ട്രേലിയക്കായി വേണമെന്ന് തോന്നിയത് ജസ്പ്രീത് ബുംറയെ ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നീ വലിയ ബാറ്റര്‍മാരുള്ളപ്പോഴും അദ്ദേഹം ബുംറയെ മാത്രമാണ് തെരഞ്ഞെടുത്തത് എന്നുള്ളത് കൗതുകമുണര്‍ത്തുന്നു.

നിലവിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഓസ്ട്രേലിയക്കായി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കളിക്കാരന്‍ ബുംറയാണ്,’ ഹെയ്ഡന്‍ പറഞ്ഞു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയപ്പോള്‍ മുതല്‍ ബുംറ ശ്രദ്ധിക്കപ്പെട്ടിരുന്നു. അണ്‍ഓര്‍ത്തോഡോക്‌സായിട്ടുള്ള ആക്ഷനും ഇതുവരെ ഇന്ത്യന്‍ ബൗളര്‍മാരില്‍ കണ്ടില്ലാത്ത രീതിയിലുള്ള പേസും യോര്‍ക്കറുകള്‍ ബുംറയെ സ്‌പെഷ്യലാക്കിയിരുന്നു.

പരിക്ക് ബുംറയെ എന്നും അലട്ടിയിരുന്നുവെങ്കിലും താരം അതിനെയെല്ലാം മറികടന്ന് തിരിച്ചുവരാറുണ്ട്. മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബുംറയെ ഇന്ത്യന്‍ ബൗളര്‍മാരിലെ ഗോട്ടാക്കുന്നവരും ഒരുപാടുണ്ട്.

നിലവില്‍ അയര്‍ലന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങി. പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പരിക്കേറ്റ് പുറത്തായതിന് ശേഷം ഈ പരമ്പരയിലാണ് ബുംറ ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തുന്നത്.

രണ്ട് മത്സത്തിലും രണ്ട് വീതം വിക്കറ്റ് വീഴ്ത്താന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ കളിയിലെ താരവും ബുംറയായിരുന്നു. വരുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ബുംറയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണയാകമാണ്.

Content Highlight: Mathew Hayden says he will choose Jasprit Bumrah for austailian team from India

We use cookies to give you the best possible experience. Learn more