ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ്. ധോണിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചെന്നൈയുടെ ശ്രീലങ്കന്‍ സ്റ്റാര്‍ പേസര്‍ മതീഷ പതിരാന. ധോണി തന്റെ അച്ഛനെ പോലെയാണെന്നാണ് പതിരാന പറഞ്ഞത്.
‘എന്റെ പിതാവിന് ശേഷം ക്രിക്കറ്റ് കരിയറില്‍ അദ്ദേഹം പിതാവിന്റെ സ്ഥാനം ഏറ്റെടുത്തത് പോലെയാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹം കളിക്കളത്തില്‍ എനിക്ക് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് കൃത്യമായി ഉപദേശം നല്‍കിയിരുന്നു. ഞാന്‍ എന്റെ വീട്ടിലിരിക്കുമ്പോള്‍ എന്റെ അച്ഛന്‍ ചെയ്തിരുന്നത് പോലെയാണ് ധോണി ചെയ്തത്. അദ്ദേഹം പറയുന്ന ചെറിയ കാര്യങ്ങള്‍ പോലും എന്നില്‍ വലിയ സ്വാധീനവും ആത്മവിശ്വാസവും ആണ് ഉണ്ടാക്കിയിട്ടുള്ളത്.
“In my Cricket life, Dhoni is like my Father.”
🥹💛– Matheesha Pathirana 🎙️ pic.twitter.com/wvrLborwP2
— 🜲 (@balltamperrer) May 3, 2024
അടുത്ത സീസണില്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി കളിക്കണമെന്നും ശ്രീലങ്കന്‍ സ്റ്റാര്‍ പേസര്‍ ആവശ്യപ്പെട്ടു.
‘ മഹി ഭായ് നിങ്ങള്‍ക്കു കഴിയുമെങ്കില്‍ ഒരു സീസണ്‍ കൂടി ചെന്നൈക്ക് വേണ്ടി കളിക്കണം,’ പതിരാന കൂട്ടിച്ചേർത്തു.
2022ലാണ് മതീഷ പതിരാന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ സീസണില്‍ ധോണിയുടെ കീഴില്‍ ചെന്നൈ അഞ്ചാം ഐ. പി.എല്‍ കിരീടം സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു പതിരാന. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ ആണ് ശ്രീലങ്കന്‍ താരം നേടിയത്.
ഈ സീസണിലും മിന്നും പ്രകടനമാണ് ചെന്നൈയ്‌ക്കൊപ്പം ശ്രീലങ്കന്‍ താരം നടത്തുന്നത്. 13 വിക്കറ്റുകള്‍ ആണ് ഈ സീസണില്‍ പാതിരാന നേടിയത്.
അതേസമയം നിലവില്‍ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിജയവും അഞ്ച് തോല്‍വിയും അടക്കം 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ചെന്നൈ.
Content Highlight: Matheesha Pathirana says that M.S Dhoni is like his father