ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 28 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
2022ലാണ് മതീഷ പതിരാന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ സീസണില്‍ ധോണിയുടെ കീഴില്‍ ചെന്നൈ അഞ്ചാം ഐ. പി.എല്‍ കിരീടം സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു പതിരാന. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ ആണ് ശ്രീലങ്കന്‍ താരം നേടിയത്.
ഈ സീസണിലും മിന്നും പ്രകടനമാണ് ചെന്നൈയ്ക്കൊപ്പം ശ്രീലങ്കന്‍ താരം നടത്തുന്നത്. 13 വിക്കറ്റുകള്‍ ആണ് ഈ സീസണില്‍ പാതിരാന നേടിയത്.
പതിരാനിക്ക് പുറമേ ബംഗ്ലാദേശ് സ്റ്റാര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മനും ബംഗ്ലാദേശ്-സിബാബ്വെ പരമ്പരയ്ക്കായി സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പോയതും ചെന്നൈയ്ക്ക് കടുത്ത തിരിച്ചടിയാണ് നല്‍കിയത്.
ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിന്റെ പരിക്കും ചെന്നൈക്ക് തലവേദനയാണ്. മെയ് ഒന്നിന് പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ദീപക് ചഹറിന് പരിക്കേറ്റത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ആയിരുന്നു താരത്തിന് പരിക്കേറ്റത്. ബൗള്‍ ചെയ്യുന്നതിനിടെ ഹാംസ്ട്രിങ്ങിന് പരിക്കേല്‍ക്കുകയും താരം ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചു പോവുകയുമായിരുന്നു.
നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും ആറു വിജയവും അഞ്ചു തോല്‍വിയും അടക്കം 12പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈ. മെയ് 10ന് അഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.
Content Highlight: Matheesha Pathirana ruled out IPL due to Injury