കഴിഞ്ഞ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാമ്പ്യന്‍മാരായപ്പോള്‍ കിരീടനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് മതീഷ പതിരാന. ശ്രീലങ്കന്‍ താരമായ പതിരാനയുടെ പ്രായം വെറും 20 ആണ്. ഈ ചെറു പ്രായത്തില്‍ തന്നെ ക്രിക്കറ്റ് നിരീക്ഷകരുടെയും ആരാധകരുടെയും ശ്രേദ്ധ നേടാന്‍ താരത്തിനായിട്ടുണ്ട്.
ക്രിക്കറ്റില്‍ തന്റെ ഗുരു ധോണിയാണെന്നും ടി-20 ക്രിക്കറ്റില്‍ തന്നെ വളരാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് അദ്ദേഹമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് പതിരാന. ടീമിലെ എല്ലാവര്‍ക്കും ധോണി കോണ്‍ഫിഡെന്‍സ് നല്‍കിയിട്ടുണ്ടെന്നും പതിരാന പറയുന്നു.
‘ഒരു യുവതാരമായിരിക്കെ ആരെങ്കിലും അത്രയും കോണ്‍ഫിഡെന്‍സ് നല്‍കിയാല്‍ അത് നിങ്ങളുടെ കരിയറിനെ ബൂസ്റ്റ് ചെയ്യും. അത്രയും ലെവലുള്ള ധോണി എന്നില്‍ വിശ്വാസം അര്‍പിച്ചപ്പോള്‍ തന്നെ എന്തും ചെയ്യാനുള്ള കോണ്‍ഫിഡെന്‍ഡസ് എനിക്ക് ലഭിച്ചു. എനിക്ക് മാത്രമല്ല, ധോണി ഞങ്ങള്‍ എല്ലാ യുവതാരങ്ങള്‍ക്കും കോണ്‍ഫിഡെന്‍സ് തന്നിരുന്നു. മൂന്നാല് താരങ്ങള്‍ക്ക് പരിക്കുണ്ടായിരുന്നപ്പോള്‍ അദ്ദേഹം ഞങ്ങള്‍ യുവതാരങ്ങളില്‍ വിശ്വാസം അര്‍പിച്ചത് മികച്ചതായിരുന്നു,’ പതിരാന പറഞ്ഞു.
ലങ്ക പ്രീമിയര്‍ ലീഗില്‍ ഒരു വീഡിയോയില്‍ സംസാരിക്കുകയായിരുന്നു താരം.
മുന്‍ ഇന്ത്യന്‍ നായകനില്‍ നിന്നും ഒരുപാട് പഠിച്ചെന്നും വിനീതനാകുക എന്നുള്ളതാണ് ധോണി കരിയറില്‍ വിജയിക്കാനുള്ള കാരണമെന്നും പതിരാന പറയുന്നു. സി.എസ്.കെയില്‍ എത്തിയപ്പോള്‍ താന്‍ ഒരു കുട്ടിയായിരുന്നുവെന്നും എന്നെ മോള്‍ഡ് ചെയ്തത് സി.എസ്.കെ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ധോണിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. വിനയമാണ് ആദ്യത്തെ കാര്യം, അത് കാരണമാണ് അദ്ദേഹത്തിന്റെ കരിയര്‍ വിജയിച്ചത്. ഈ 42ാം വയസിലും അദ്ദേഹ കാത്തുസൂക്ഷിക്കുന്ന ഫിറ്റനെസ് ഇന്‍സ്‌പെയറിങ്ങാണ്. ഞാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തിയപ്പോള്‍ ഒരു കുട്ടിയായിരുന്നു, എന്നെ ആര്‍ക്കും അറിയപോലുമില്ലാ, അവരെന്നെ കുറെ പഠിപ്പിച്ചു, ട്രെയിന്‍ ചെയ്തു.
Pathirana said “When I went to CSK, I was a kid, no one knew me and then Dhoni trained & taught me a lot – he is so humble and I learned a lot from him”. pic.twitter.com/x0p2kuWvDo
— Johns. (@CricCrazyJohns) August 17, 2023
ഇപ്പോള്‍ എനിക്ക് ഏത് ടി-20 മത്സരത്തിലും പന്തെറിയാനും എന്റെ നാല് ഓവര്‍ മാനേജ് ചെയ്യാനും സാധിക്കും. ഇഞ്ചുറിയെ സൂക്ഷിച്ചാല്‍ എനിക്ക് ടീമിനായും രാജ്യത്തിനായും ഒരുപാട് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് ധോണി എന്നോട് പറഞ്ഞിട്ടുണ്ട്,’ പതിരാന പറഞ്ഞു
content highlights: Matheesha Pathirana praises Dhoni and Csk