ശ്രീലങ്കന്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച് ഐ.പി.എല്‍ സെന്‍സേഷന്‍ മതീശ പതിരാന. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലാണ് പതിരാന ശ്രീലങ്കന്‍ നാഷണല്‍ ജേഴ്‌സിയിലെത്തിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐ.പി.എല്‍ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് പതിരാനയുടെ അരങ്ങേറ്റമെന്നതും ശ്രദ്ധയമാണ്. ചെന്നൈ സ്‌ക്വാഡില്‍ നിന്നും മലിംഗയുടെ പിന്‍ഗാമിയെ കണ്ടെത്തിയാണ് ധോണി ബൗളിങ് യൂണിറ്റിലെ പോരായ്മകള്‍ക്ക് ചെറിയ തോതിലെങ്കിലും പരിഹാരം കണ്ടെത്തിയത്.
ഡെത്ത് ഓവറുകളില്‍ മഞ്ഞപ്പടയുടെ ആക്രമണത്തിലെ കുന്തമുനയായ പതിരാന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീടനേട്ടത്തിലും സുപ്രധാന പങ്കുവഹിച്ചിരുന്നു. ഐ.പി.എല്ലിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി അണ്‍ ഓര്‍ത്തഡോക്‌സ് പേസര്‍ സ്വന്തമാക്കിയത്.
🎉🏏 Exciting moment for Matheesha Pathirana as he receives his One Day International cap from skipper Dasun Shanaka! 🙌#SLvAFGpic.twitter.com/2EaBAXYwzC
— Sri Lanka Cricket 🇱🇰 (@OfficialSLC) June 2, 2023
— Afghanistan Cricket Board (@ACBofficials) June 2, 2023
Another Success with the ball for AfghanAtalan! 👏 👏@fazalfarooqi10 strikes again and @RahmatShah_08 takes another catch to give Afghanistan the 2nd wicket 👍 👍
നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 44 റണ്‍സിന് രണ്ട് എന്ന നിലയിലാണ് ലങ്ക. 30 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ പാതും നിസങ്കയും ഏഴ് പന്തില്‍ നിന്നും നാല് റണ്‍സുമായി ഏയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.