| Sunday, 10th March 2024, 9:43 am

ചെന്നൈക്ക് വീണ്ടും കനത്ത തിരിച്ചടി; കോൺവേക്ക് പിന്നാലെ സ്റ്റാർ പേസറും പുറത്തേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുക.

പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെന്നൈ ടീമിന് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കന്‍ സ്റ്റാര്‍ പേസര്‍ മതീശ പതിരാനക്ക് ചെന്നൈയുടെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവും.

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലാണ് ശ്രീലങ്കന്‍ താരത്തിന് പരിക്കുപറ്റിയത്. താരത്തിന്റെ അഭാവം ചെന്നൈക്ക് വലിയ തിരിച്ചടിയാണ് നല്‍കുക.

കഴിഞ്ഞ സീസണില്‍ ധോണിയുടെ കീഴില്‍ ചെന്നൈ അഞ്ചാം ഐ. പി.എല്‍ കിരീടം സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു പതിരാന. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ ആണ് ശ്രീലങ്കന്‍ താരം നേടിയത്.

അതേസമയം ന്യൂസിലാന്‍ഡ് സ്റ്റാര്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും പരിക്കിനെ തുടര്‍ന്ന് ചെന്നൈ ടീമില്‍ നിന്നും പുറത്തായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ആയിരുന്നു താരത്തിന് പരിക്ക് പറ്റിയത്.

2024 ഐ.പി.എല്ലിനുള്ള ചെന്നൈ സ്‌ക്വാഡ്

എം.എസ് ധോണി (ക്യാപ്റ്റന്‍), മൊയിന്‍ അലി, ദീപക് ചാഹര്‍, ഡെവോണ്‍ കോണ്‍വെ, തുഷാര്‍ ദേശപാണ്ഡെ, ശിവം ദൂബെ, ഋതുരാജ് ഗെയ്ക്വാദ്, രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്, മുകേഷ് ചൗധരി, മതീഷ പതിരാന, അജിങ്ക്യ രഹാനെ, സിംചാര്‍ജിത് റഷീദ്, എം.ചാര്‍ജീത് റഷീദ്, എം. , നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷണ, രചിന്‍ രവീന്ദ്ര, ഷാര്‍ദുല്‍ താക്കൂര്‍, ഡാറില്‍ മിച്ചല്‍, സമീര്‍ റിസ്വി, മുസ്തഫിസുര്‍ റഹ്‌മാന്‍, അവനീഷ് റാവു ആരവേലി.

Content Highlight: Matheesha Pathirana injury will miss ipl 2024

We use cookies to give you the best possible experience. Learn more