|

ചെന്നൈക്ക് വേണ്ടി ധോണി കൊണ്ടുവന്നത് ഉഗ്രന്‍ വജ്രായുധം; ഇവനെ നേരിടാന്‍ മല്ലന്മാര്‍ ഇത്തിരി ഭയക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ സ്വന്തം തട്ടകത്തില്‍ ചെന്നൈ ഗുജറാത്തിനെ 63 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 8 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമാണ് നേടിയത്. ശിവം ദുബെയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോറിലെത്തിയത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും ശിവം സ്വന്തമാക്കി.

വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്തിനു വേണ്ടി സായി സുദര്‍ശന്‍ 31 പന്തില്‍ നിന്ന് 37 റണ്‍സും ഡേവിഡ് മില്ലര്‍ 16 പന്തില്‍ നിന്ന് 21 റണ്‍സ് ഓപ്പണര്‍ വൃദ്ധിമാന്‍സാഹ 17 പന്തില്‍ നിന്ന് 21 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. എന്നിരുന്നാലും ചെന്നൈ ബൗളിങ് നിരക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ടൈറ്റന്‍സിന് കഴിഞ്ഞില്ല.

ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍, മുസ്തഫിസൂര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ് പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഡാരില്‍ മിച്ചലും മതീഷ പതിരാന ഓരോ വിക്കറ്റുകളും നേടി. ഇംപാക്ട പ്ലെയറായി വന്ന പതിരാന നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. 7.25 എന്ന എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.

പുതിയ സീസണില്‍ പതിരാന മറ്ററ്റൊരു തകര്‍പ്പന്‍ റെക്കോഡാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2024 ലില്‍ 150 സ്പീഡിന് മുകളില്‍ പന്തെറിയുന്ന ആദ്യ താരമാകാനാണ് പതിരാനക്ക് സാധിച്ചത്. 150.6 ആണ് ഐ.പി.എല്ലില്‍ താരത്തിന്റെ ഏറ്റവും വലിയ സ്പീഡ്.

മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി ശിവം 23 പന്തില്‍ നിന്ന് 5 സിക്സും രണ്ടു ഫോറും അടക്കമാണ് ഗുജറാത്തിനെതിരെ തകര്‍ത്താടിയത്. ക്യാപ്റ്റന്‍ ഋതുരാജ് 36 പന്തില്‍ നിന്ന് 46 റണ്‍സും രചിന്‍ രവീന്ദ്ര 20 പന്തില്‍ നിന്ന് 46 റണ്‍സും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഗുജറാത്തിനു വേണ്ടി റാഷിദ് ഖാന്‍ 49 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ സായി കിഷോര്‍, സെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content highlight: Matheesha Pathirana In Record Achievement In 2024 IPL

Latest Stories

Video Stories