തിരുവനന്തപുരം: പ്രളയബാധിതര്‍ക്കായി വിദേശരാജ്യങ്ങളില്‍ നിന്നും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ആവശ്യസാധനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കെട്ടികിടക്കുന്നു. കസ്റ്റംസ് ക്ലിയറസ് ലഭിച്ചെങ്കിലും, ദുരിതബാധിതരിലേക്ക് എത്തേണ്ട സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിട്ടുനല്‍കുന്നില്ല. സാങ്കേതിക തടസ്സങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.
ഈ അനാവശ്യ കടുംപിടുത്തം കാരണം ടണ്‍കണക്കിന് സാധനങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തുന്നില്ല. സാധനങ്ങാള്‍ കാത്ത് മലബാര്‍ മേഖലയില്‍ ഉള്‍പ്പെടെ ആളുകള്‍ കാത്തിരിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷനിലും സമാനമായ സാഹചര്യങ്ങളുണ്ടെന്ന് പരാതിയുണ്ട്. യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഇവ വിട്ടു നല്‍കൂ എന്ന ഉറച്ച നിലപാടിലാണ് റെയില്‍വേ അധികൃതര്‍. സ്‌കാന്‍ ചെയ്ത കോപ്പികള്‍ പോരെന്നും ഒറിജനല്‍ തന്നെ വേണമെന്ന് അധികൃതര്‍ വാശിപിടിക്കുന്നു എന്നുമാണ് പരാതികള്‍.