ഐ.എസ്.എല്ലിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മടങ്ങിയെത്താനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴുമോ എന്ന പേടിയിലാണ് ആരാധകര്‍. കൊവിഡ് ഭീതി കാരണം കേരള-ഒഡീഷ മത്‌സരം ഒഴിവാക്കിയേക്കുമെന്ന ആശങ്കയിലാണ് ഇരു ടീമുകളും.
ഒഡീഷ ക്യാംപില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മത്സരത്തിന്റെ കാര്യത്തില്‍ ആശങ്കയുയരുന്നത്. ടീമിലെ ഒരു താരമാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഇതോടെ മുഴുവന്‍ താരങ്ങളും കൊവിഡ് ഭീഷണിയിലാണ്.
ഇന്ന് നടക്കുന്ന കൊറോണ ടെസ്റ്റും മത്സരത്തിനായി താരങ്ങള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുമ്പ് ഉള്ള റാപിഡ് ടെസ്റ്റും കഴിഞ്ഞാല്‍ മാത്രമെ മത്സരം നടക്കുമോ എന്നത് വ്യക്തമാവുകയുള്ളൂ.
കളിക്കാന്‍ 15 താരങ്ങള്‍ എങ്കിലും ഉണ്ടെങ്കില്‍ കളി നടക്കണം എന്നാണ് ഐ എസ് എല്‍ പുതിയ ചട്ടം. അത്രയും താരങ്ങള്‍ ഒഡീഷക്ക് ഒപ്പം ഇല്ലായെങ്കില്‍ കളി മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും.
നിലവില്‍ 10 മത്സരങ്ങളില്‍ നാല് ജയവും അഞ്ച് സമനിലയുമായി 17 പോയിന്റുകളാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. പോയിന്റ് ടേബിളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍ രണ്ടാമതാണ്.
11 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമടക്കം 19 പോയിന്റുമായി ജംഷഡ്പൂര്‍ എഫ്.സിയാണ് പട്ടികയില്‍ ഒന്നാമത്. ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.
നേരത്തെയും കൊവിഡ് മൂലം ഐ.എസ്.എല്ലില്‍ മത്സരം മാറ്റിവെച്ചിരുന്നു. ഒഡീഷ എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാന്‍ മത്സരമാണ് മാറ്റിവെച്ചിരുന്നത്.
ഇരുവരും തമ്മിലുള്ള മത്സരം മറ്റൊരു ദിവസം നടത്തുമെന്നും ഐ.എസ്.എല്‍ അധികൃതര്‍ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Match between Kerala Blasters and Odisha FC likely to be postponed due to covid