| Thursday, 5th April 2018, 6:41 pm

ഐ.പി.എല്‍ 2018: ചെന്നൈയ്‌ക്കെതിരെ ഒന്നാമങ്കത്തില്‍ മുംബൈയുടെ സാധ്യതാ ടീം ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ രണ്ടു ദിവസങ്ങള്‍ മാത്രമേ ഇനി ബാക്കിയുള്ളു. പരിശീലന ക്യാമ്പുകള്‍ കഴിഞ്ഞ് താരങ്ങള്‍ മുംബൈയിലേക്കെത്തിതുടങ്ങിയിരിക്കുകയാണ്. താരങ്ങള്‍ക്ക് മുന്നേ തന്നെ ആരാധകരും മത്സരം ലക്ഷ്യമാക്കി മുംബൈയിലേക്കെത്തിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ നിന്ന് അടിമുടി മാറിയെത്തുന്ന ടീമുകള്‍ എങ്ങനെയാകും ആദ്യ ഇലവനെ അണിയിച്ചൊരുക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നിരവധി പ്രതിഭകളാണ് ഇത്തവണ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ക്യാമ്പിലുള്ളത്. ഇതില്‍ നിന്ന് ആദ്യ ഇലവനെ പ്രഖ്യാപിക്കുകയും ബാറ്റിങ്ങ് ഓര്‍ഡര്‍ തീരുമാനിക്കുകയും എങ്ങിനെയാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുംബൈ ടീമിന്റെ സാധ്യത ഇലവന്‍ എങ്ങിനെയാകുമെന്ന് പ്രവചിക്കാം.

ഓപ്പണിങ്ങ് (ഇവിന്‍ ലെവിസ്, ഇഷാന്‍ കിഷന്‍)

മുംബൈ ഇന്ത്യന്‍സിനു തങ്ങളുടെ ഇന്നിങ്‌സ് ആരംഭിക്കാനുള്ള മികച്ച കൂട്ടുകെട്ടാണ് ഇവിന്‍ ലെവിസ് – ഇഷാന്‍ കിഷന്‍ കോമ്പിനേഷന്‍. കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനെന്നാണ് ഇവിന്‍ ലെവിസ് എന്ന വിന്‍ഡീസ് താരം അറിയപ്പെടുന്നത്. ഓപ്പണറായി ഇന്ത്യക്കെതിരെ രണ്ടു സെഞ്ച്വറികള്‍ നേടിയ ചരിത്രവുമുണ്ട് ഈ കരീബിയന്‍ താരത്തിനു.


Also Read: ‘ഇനി കളി സ്റ്റാര്‍ ഇന്ത്യയില്‍’; ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്; സ്വന്തമാക്കിയത് നിലവിലെ കരാറിന്റെ ഇരട്ടി തുകയ്ക്ക്

ലെവിസിനു എന്തുകൊണ്ടും യോജിക്കുന്ന പോരാളിയാണ് ഇന്ത്യന്‍ യുവതാരമായ ഇഷാന്‍ കിഷാന്‍. കഴിഞ്ഞ വര്‍ഷം ഗുജറാത്ത ലയണ്‍സിനായി കളത്തിലിറങ്ങിയ താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ടീമിനു വിക്കറ്റ് കീപ്പറായും കിഷന്‍ തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.

മിഡില്‍ ഓര്‍ഡര്‍ ( രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്)

മുംബൈയുടെ മിഡില്‍ ഓര്‍ഡറില്‍ ഏറ്റവും വിശ്വസ്തരായ രണ്ടുതാരങ്ങളാകും ഇറങ്ങുക. നായകന്‍ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവുമാണ് മുംബൈ ക്യമ്പില്‍ ഇതിനു ഏറ്റവും അനുയോജ്യര്‍. ലോക ക്രിക്കറ്റിലെ തന്നെ ഒരുപറ്റം റെക്കോര്‍ഡുകളുടെ ഉടമയാണ് രോഹിത് ശര്‍മ.

രോഹിതിനു ശക്തമായ പിന്തുണ നല്‍കാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. മികച്ച ഫീല്‍ഡര്‍ കൂടിയയാ യാദവ് കഴിഞ്ഞ സീസണുകളില്‍ കൊല്‍ക്കത്തയ്ക്കായി ശ്രദ്ധേയമായ പ്രകടനങ്ങളായിരുന്നു കാഴ്ചവെച്ചത്.

ഓള്‍ റൗണ്ടേഴ്‌സ് ( ക്രൂണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദ്ദിക് പാണ്ഡ്യ)

മുംബൈ ടീമിന്റെ ഏറ്റവും വലിയ ശക്തി ടീമിലെ ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യമാണ്. പാണ്ഡ്യ സഹോദരന്മാരും കീറോണ്‍ പൊള്ളാര്‍ഡും ഏതു ടീമിനും തലവേദന ഉയര്‍ത്താന്‍ ശേഷിയുള്ളവരാണെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.


Dont Miss: ‘അതു പൊളിച്ച്’; ഐ.പി.എല്ലിലെ പ്രധാന മത്സരങ്ങള്‍ ദൂരദര്‍ശനിലും; സംപ്രേക്ഷണം ചെയ്യുക ഈ മത്സരങ്ങള്‍

മുംബൈ ടീം ആര്‍.ടി.എം ഉപയോഗിച്ച നിലനിര്‍ത്തി താരം കൂടിയാണ് ക്രൂണാല്‍ പാണ്ഡ്യ. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും ഏട്ടന്‍ ക്രൂണാലും മുംബൈയ്ക്ക് കരുത്തേകും. മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ ശേഷിയുള്ള കീറോണ്‍ പൊള്ളാര്‍ഡും കൂടി ചേരുന്ന മൂവര്‍ സഖ്യം കളത്തിലുണ്ടാകുമെന്ന് ഉറപ്പാണ്.

ബോളേഴ്‌സ് ( പാറ്റ് കുമ്മിണ്‍സ്/ ബെന്‍ കട്ടിങ്ങ്, മുഷ്ത്ഫിസുര്‍ റഹ്മാന്‍, ജസ്പ്രീത് ബൂംറ, രാഹുല്‍ ചാഹര്‍)

സീസണില്‍ ഏറ്റവും മികച്ച ബോളിങ്ങ് നിരയുള്ള ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. പാറ്റ് കുമ്മിണ്‍സ് ഓസീസ് താരം ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചിരുന്നത്. കുമ്മിണ്‌സിനു പകരം കട്ടിങ്ങ് ഓസീസ് യുവതാരത്തെയും മുംബൈ ക്യാംമ്പ് പരീക്ഷിക്കാനിടയുണ്ട്.

നിദാഹസ് ട്രോഫിയില്‍ മികച്ച് പ്രകടനം കാഴ്ചവെച്ച മുഷ്ത്ഫിസുര്‍ റഹ്മാന്‍ മുംബൈയുടെ പ്ലെയിങ്ങ് ഇലവനിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഇന്ത്യന്‍ താരം ജസ്പ്രീത് ബൂംറയും രോഹിതിന്റെ ടീമിലിടം നേടും.

സ്പിന്‍ നിരയില്‍ ക്രൂണാലിനു കൂടെയുണ്ടാവുക രാഹുല്‍ ചരാര്‍ എന്ന യുവതാരമാകും. സമീപകാലത്ത മികച്ച പ്രകടനം കാഴ്ചവെച്ച ലെഗ്‌സ്പിന്നര്‍ കൂടിയെത്തുമ്പോള്‍ മുംബൈ നിര കരുത്തുറ്റതാകും.

We use cookies to give you the best possible experience. Learn more