ചെന്നൈ:ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈദി എന്ന ചിത്രത്തിലൂടെ മലയാളികള്‍ അടക്കമുള്ളവരുടെ ഇഷ്ട താരമാണ് അര്‍ജുന്‍ ദാസ്. വിജയ് നായകനായ മാസ്റ്റര്‍ സിനിമയിലെ അര്‍ജുന്റെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ മലയാളികളെ മാസ് ഡയലോഗ് പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് അര്‍ജുന്‍ ദാസ്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ അഭിനയിച്ച ലൂസിഫറിലെ ഡയലോഗ് ആണ് അര്‍ജുന്‍ ദാസ് പറഞ്ഞിരിക്കുന്നത്.
ലൂസിഫറിലെ ടോവിനോ തോമസ് പറയുന്ന ഡയലോഗുകള്‍ ആണ് അര്‍ജുന്‍ പറയുന്നത്, എനിക്ക് മലയാളം സംസാരിക്കാനും അറിയാം വേണ്ടി വന്നാല്‍ നല്ല തെറി പറയാനും അറിയാം എന്ന ഡയലോഗാണ് അര്‍ജുന്‍ പറഞ്ഞത്.
ഓണ്‍ലൈന്‍ ലൈവ് സെക്ഷനിടയ്ക്ക് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി മലയാള ഡയലോഗ് പറഞ്ഞത്. മലയാളം അറിയാമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് താരം ഈ ഡയലോഗ് പറഞ്ഞത്.
പെരുമാന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ഒന്‍പതു വര്‍ഷം മുന്‍പ് അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ ദാസ് അത് കഴിഞ്ഞു ഓക്‌സിജന്‍ എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൈദിയില്‍ എത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Master and Kaithi Movie Fame Arjun Das narrates Mass Dialogue in Malayalam Movie Lucifer; Video