മസൂദ് പെസസ്‌കിയാന്‍ നയിക്കും; ഇറാന് പുതിയ പ്രസിഡന്റ്
World News
മസൂദ് പെസസ്‌കിയാന്‍ നയിക്കും; ഇറാന് പുതിയ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2024, 11:45 am

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മസൂദ് പെസസ്‌കിയാന്‍. മുന്‍ ആരോഗ്യ മന്ത്രിയും പരിഷ്‌കരണവാദിയുമായ പെസസ്‌കിയാന്‍ 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

മെയ് 20ന് അസര്‍ബൈജാനില്‍ നിന്ന് മടങ്ങുന്നതിനിടെ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

സുരക്ഷാ ഉദ്യോഗസ്ഥനായ സയീദ് ജലീലിയായിരുന്നു പെസസ്‌കിയാന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. സയീദ് ജലീലിയുടെ 13.5 ദശലക്ഷത്തേക്കാള്‍ 16.3 ദശലക്ഷം വോട്ടുകള്‍ നേടിയാണ് പെസസ്‌കിയാന്‍ വിജയിച്ചതെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഫല പ്രഖ്യാപനത്തിന് ശേഷം, വോട്ട് ചെയ്തവര്‍ക്കും പിന്തുണച്ചവര്‍ക്കും പെസസ്‌കിയാന്‍ നന്ദിയറിയിച്ചു. ‘ഞങ്ങള്‍ എല്ലാവരിലേക്കും സൗഹൃദത്തിന്റെ കരം നീട്ടും. നമ്മള്‍ എല്ലാവരും ഈ രാജ്യത്തെ ജനങ്ങളാണ്. എല്ലാവരേയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണം,’ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Massoud Pesashkian, President of Iran