റിയോ ഡെ ജനീറോ: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെ പിന്തുണക്കുന്നവര്‍ പാര്‍ലമെന്റ് മന്ദിരവും സുപ്രീംകോടതിയുമടക്കം ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പൊതുജനം തെരുവില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരക്കളക്കിനാളുകളാണ് കൂറ്റന്‍ റാലികളുടെ ഭാഗമായി തെരുവിലിറങ്ങിയത്.
ജനാധിപത്യസംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് റാലി സംഘടിപ്പിക്കപ്പെട്ടത്. അട്ടിമറിശ്രമം നടത്തിയവര്‍ക്ക് മാപ്പില്ല, ബൊല്‍സനാരോക്ക് അഭയം ജയില്‍ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
റിയോ ഡെ ജനീറ, സാവോപോളോ തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം വലിയ റാലികള്‍ നടന്നു. ലൂല ഡ സില്‍വയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നിറമായ ചുവപ്പുവസ്ത്രങ്ങള്‍ അണിഞ്ഞാണ് പ്രതിഷേധക്കാര്‍ റാലികളുടെ ഭാഗമായത്.
Solid turnout at an anti-Bolsonaro rally “in defense of democracy” in #Rio on a Monday night despite the rain. Crowd is young and full of energy. #Brazil pic.twitter.com/IRsUvr4V9W
— Laurel Chor (@laurelchor) January 9, 2023
Drummers from @ujr_oficial leading the crowd into anti-Bolsonaro chants pic.twitter.com/hdUatdg7jn
— Laurel Chor (@laurelchor) January 9, 2023
കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലില്‍ പ്രസിഡന്റിന്റെ വസതിക്കും സുപ്രീംകോടതിക്കും പാര്‍ലമെന്റ് മന്ദിരത്തിനും നേരെ ബോള്‍സൊനാരോ അനുകൂലികളുടെ ആക്രമണമുണ്ടായത്.
തീവ്ര വലതുപക്ഷ നേതാവായ ബോള്‍സൊനാരോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് പേര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീംകോടതിയുടെയും മേല്‍ക്കൂരയിലേക്ക് കയറി ജനലുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു.