| Saturday, 2nd December 2023, 10:30 pm

ഫിലിപ്പീന്‍സില്‍ ഭൂചലനം; ജപ്പാനിലും ഫിലിപ്പീന്‍സിലും സുനാമി മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: വെള്ളിയാഴ്ച ഫിലിപ്പീന്‍സിലെ മിന്‍ദനാവോ ദ്വീപില്‍ റിക്ടര്‍ സ്‌കെയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ
ഭൂചലനം. ജപ്പാനിലും ഫിലിപ്പീന്‍സിലും സുനാമി മുന്നറിയിപ്പ്.

മനിലയില്‍ നിന്ന് 883 കിലോമീറ്റര്‍ അകലെയുള്ള മിന്‍ദനാവോ ദ്വീപിന്റെ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് ഫോര്‍ ജിയോ സയന്‍സ് അറിയിച്ചു. ആളപായങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ഭൂകമ്പം ഏതാനും സെക്കന്റുകള്‍ നീണ്ടു നിന്നതായ് ഫില്ലിന്‍ സീമോളജി ഏജന്‍സി അറിയിച്ചു. തുടര്‍ ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചതായി അവര്‍ അറിയിച്ചു.

ചുവരുകള്‍ വിണ്ടുകീറിയതും കമ്പ്യൂട്ടറുകള്‍ വീഴുന്നതും കണ്ടതായി ജനറല്‍ സാന്റോസ് നഗരത്തിലെ റേഡിയോ അനൗണ്‍സര്‍ ലെനി അരനെഗോ പറഞ്ഞു,ജനറല്‍ സാന്റോസ് സിറ്റിയിലെ ഒരു വിമാനത്താവളത്തിലെ യാത്രക്കാരെ ടാര്‍മാക്കിലേക്ക് മാറ്റിയതായി ഭൂകമ്പം ഉണ്ടായപ്പോള്‍ മനിലയിലേക്ക് വിമാനം കയറാനൊരുങ്ങിയ യാത്രക്കാരന്‍ പറഞ്ഞു.

റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം അഗ്‌നിപര്‍വ്വതങ്ങളുടെ അടുത്താണ് ഫിലിപ്പീന്‍സ് സ്ഥിതി ചെയ്യുന്നത്.

content highlight :Massive earthquake of 7.5 magnitude strikes Philippines and tsunami warning issued Japan Philippines

Latest Stories

We use cookies to give you the best possible experience. Learn more