| Friday, 26th May 2017, 9:04 pm

തിരുവനന്തപുരത്ത് വന്‍ എ.ടി.എം കൊള്ള; ഗ്യാസ് കട്ടറുപയോഗിച്ച് എ.ടി.എം തകര്‍ത്ത് കവര്‍ന്നത് പത്തര ലക്ഷം രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ എ.ടി.എം കൊള്ള. ഗ്യാസ് കട്ടറുപയോഗിച്ച് എ.ടി.എം തകര്‍ത്ത് പത്തര ലക്ഷം രൂപയാണ് കവര്‍ന്നത്. കാര്യവട്ടത്ത് എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്.


Also Read: ദൈവത്തെ പൂജ നടത്തി പ്രസാദിപ്പിക്കാം പക്ഷെ, ഭാര്യയെ പ്രസാദിപ്പിക്കാന്‍ മാത്രം നടക്കില്ല സാറേ!!; സച്ചിന്റെ സിനിമയ്ക്ക് വരാതെ സെവാഗ് മുങ്ങിയത് എങ്ങോട്ട്


എ.ടി.എം രണ്ട് മാസം മുന്‍പ് തന്നെ തകരാറിലായിരുന്നു. ഇക്കാര്യം നേരത്തേ തന്നെ ബാങ്കില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തകരാര്‍ പരിശോധിക്കാനായി ഇന്നെത്തിയ ബാങ്ക് ജീവനക്കാരാണ് എ.ടി.എം തകര്‍ത്ത് പണം മോഷ്ടിക്കപ്പെടത് കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് മോഷണം നടന്നതായാണ് കരുതുന്നത്.

എ.ടി.എമ്മിനകത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം.

We use cookies to give you the best possible experience. Learn more