| Wednesday, 5th July 2023, 8:15 pm

സൗദി-യെമന്‍ അതിര്‍ത്തിയില്‍ എത്യോപ്യന്‍ കുടിയേറ്റക്കാര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി-യെമന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന എത്യോപ്യന്‍ കുടിയേറ്റക്കാരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിക്കുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റക്കാരെ കുറിച്ച് ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ മിക്‌സഡ് മൈഗ്രേഷന്‍ സെന്റര്‍ ആണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ ലക്ഷ്യം വെക്കുന്ന സാഹചര്യം തുടരുകാണെന്നും ഇതേറെ ഗൗരവമുള്ള കാര്യമാണെന്നും മിക്‌സഡ് മൈഗ്രേഷന്‍ സെന്റര്‍ മേധാവി ബ്രാം ഫ്രാവ്‌സ് പറഞ്ഞു. കുടിയേറ്റക്കാര്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളായി സൗദി-യെമന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അപകടകരമായ സാഹചര്യമാണുള്ളത്‌. 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ 430 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 650 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സാഡാഹിനും അല്‍ ജാഫിനും ഇടയില്‍ വെച്ചാണ് കുടിയേറ്റക്കാര്‍ കൂടുതലും കൊലചെയ്യപ്പെടുന്നത്. സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയിലും ഇവര്‍ക്കെതിരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സുരക്ഷാ ക്യാമറയില്‍പ്പെട്ടാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വെടിവെക്കുകയാണെന്ന് ദൃക്‌സാക്ഷി മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

ഐക്യരാഷ്ട്ര സഭ വിഷയം നേരത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. 2022 ഒക്ടോബറില്‍ നിരവധി റിപ്പോര്‍ട്ടര്‍മാര്‍ അയച്ച കത്തില്‍ കുടിയേറ്റക്കാര്‍ക്കെതിരായ കൊലപാതങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നായിരുന്നു ഇവര്‍ കത്തില്‍ പറഞ്ഞിരുന്നത്. അക്രമത്തിന് ഇരയായിട്ടുള്ളവരില്‍ 30 ശതമാനം സ്ത്രീകളും ഏഴ് ശതമാനം കുട്ടികളുമാണെന്ന് യു.എന്നിന്റെ കണക്കുകളില്‍ പറയുന്നത്.

Content Highlight: Mass killing of ethiopian migrants in saudi-yemen boarder

Latest Stories

We use cookies to give you the best possible experience. Learn more