മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണം. നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 24 പേരാണ് മരിച്ചത്. ജീവനക്കാരുടെ അമിത ജോലിഭാരവും ചികിത്സാ ഉപകരണങ്ങളുടെ അഭാവവുമാണ് കൂട്ടമരണത്തിന് വഴിവെച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെക്കുറിച്ച് അറിയില്ലെന്നും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‌ഡെ പ്രതികരിച്ചു.
സംഭവം ദൗര്‍ഭാഗ്യകരമെന്നും അദ്ദഹം പറഞ്ഞു.
24 Deaths in Maharashtra Hospital in 24 hours.
Tihadi will now blame people for getting sick and getting admitted in the Hospital. pic.twitter.com/jLKbkwDifi
— Nimo Tai (@Cryptic_Miind) October 2, 2023
സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മരണത്തിന് കാരണക്കാര്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍.സി.പിയും ആരോപിച്ചു.
24 deaths (including 12 newborns) at Maharashtra Govt hospital in less than 24 hours. pic.twitter.com/DPR7wPrj14
— Mohammed Zubair (@zoo_bear) October 2, 2023
Content Highlight: Mass death in government hospital in maharashtra