ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുല്‍ റഊഫ് അസ്ഗറടക്കം നിരോധിത സംഘടനയുമായി ബന്ധമുള്ള 43 പേരെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തു.
പാക് ആഭ്യന്തരമന്ത്രി ഷഹരിയാര്‍ അഫ്രീദിയാണ് അസ്ഗറിനെയടക്കം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചത്. ഇന്ത്യ പാകിസ്ഥാന്‍ നല്‍കിയ തെളിവുകളിലും ഇവരുടെ പേരുകളുണ്ടായിരുന്നു.
അതേസമയം നിരപരാധികളെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി പറഞ്ഞു.
നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍.എ.പി) നടപ്പിലാക്കുന്നതിന് വേണ്ടി പാകിസ്ഥാന്‍ അഭ്യന്തരമന്ത്രാലയം മാര്‍ച്ച് നാലിന് വിളിച്ച് ചേര്‍ത്ത് പ്രവിശ്യാ സര്‍ക്കാരുകളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി.