'മൗലാന മസൂദ് വെറും ഭീരു, ഒറ്റ അടിയിൽ തന്നെ കാര്യങ്ങൾ വിളിച്ചു പറഞ്ഞവൻ': വെളിപ്പെടുത്തി മുൻ ഐ.ബി. ഉദ്യോഗസ്ഥൻ
national news
'മൗലാന മസൂദ് വെറും ഭീരു, ഒറ്റ അടിയിൽ തന്നെ കാര്യങ്ങൾ വിളിച്ചു പറഞ്ഞവൻ': വെളിപ്പെടുത്തി മുൻ ഐ.ബി. ഉദ്യോഗസ്ഥൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th February 2019, 11:11 am

ന്യൂദൽഹി: കസ്റ്റഡിയിലിരിക്കെ സൈനികന്റെ ആദ്യത്തെ അടിയില്‍ത്തന്നെ രഹസ്യങ്ങളെല്ലാം തുറന്നുപറഞ്ഞ ഭീരുവാണ് ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറെന്ന് മുൻ ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥൻ. 94ലാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അവിനാഷ് മൊഹനേയ് അസറിനെ ചോദ്യം ചെയ്യുന്നത്.

കശ്മീരിലെ ഭീകര നീക്കങ്ങളെക്കുറിച്ച് നിരവധി വിവരങ്ങള്‍ അന്ന് അസര്‍ നല്‍കിയിരുന്നുവെന്നും സിക്കിം മുന്‍ ഡി.ജി.പി. കൂടിയായ അവിനാഷ് മൊഹനനേയ് പറഞ്ഞു. 20 വര്‍ഷം മുൻപാണ് മൊഹനേയ് ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്നത്.

Also Read ക്രിക്കറ്റിന്റെ മെക്കയില്‍ ലോകപൂരത്തിന് ഇനി നൂറുനാള്‍

“അസറിനെ കസ്റ്റഡിയില്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രയാസവുമില്ലായിരുന്നു. കരസേനാ ഉദ്യോഗസ്ഥന്റെ ആദ്യ അടിയില്‍ തന്നെ അയാള്‍ വിറച്ചുപോയി. കസ്റ്റഡിയിലായിരിക്കെ പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതിയും ആളുകളെ ചേര്‍ക്കലുമെല്ലാം അസര്‍ വെളിപ്പെടുത്തി. അക്കാലത്ത് അതിര്‍ത്തി കടന്നുള്ള ഭീകരത സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനും കാര്യമായ വിവരമുണ്ടായിരുന്നില്ല” മൊഹനേയ് പറഞ്ഞു.

പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ആദ്യമായി ബംഗ്ലദേശ് വഴി അസർ ഇന്ത്യയിലെത്തുന്നത്. 1994 ഫെബ്രുവരിയില്‍ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ വെച്ചാണ് അയാൾ അറസ്റ്റിലായത്. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഭീകരർ തട്ടിയെടുത്തപ്പോൾ അന്നത്തെ ബി.ജെ.പി. സര്‍ക്കാര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു.

Also Read സിദ്ദു ക്രിക്കറ്റ് കളിക്കാരനും ഞാൻ പട്ടാളക്കാരനുമാണ്, എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്: നവ്‌ജോത് സിംഗ് സിദ്ദുവിനെ സംരക്ഷിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

മോചിക്കപ്പെട്ട അസര്‍ പിന്നീടാണ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണം, പഠാന്‍കോട്ട് വ്യോമസേനാത്താവള ആക്രമണം, ജമ്മുവിലെയും ഉറിയിലെയും കരസേനാ ക്യാംപുകളിലെ ആക്രമണം എന്നിങ്ങനെ പല ഭീകരാക്രമണങ്ങളുടെയും പിന്നിൽ ജെയ്‌ഷെ ഭീകരർ ഉണ്ടായിരുന്നു.