| Tuesday, 14th April 2015, 6:27 pm

കശ്മീര്‍ സര്‍ക്കാര്‍ മോചിപ്പിച്ച വിഘടന വാദി നേതാക്കളെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ യാസീന്‍ മാലിക്, വിഘടന വാദ നേതാവായ മസാറത് ആലം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദിയെന്ന് മുദ്ര കുത്തി യുവാവിനെ കൊലപ്പെടുത്തിയ സൈന്യത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ ദക്ഷിണ കശ്മീരിലെ ത്രാലിലേക്ക് പോകവെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കശ്മീര്‍ സര്‍ക്കാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മസാറത് ആലമിനെ തടവറയില്‍ നിന്നും മോചിപ്പിച്ചിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ത്രാലില്‍ മുഹമ്മദ് ഖാലിദ് വാനി എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നത്. ഏറ്റുമുട്ടലിലൂടെ തീവ്രവാദിയെ കൊലപ്പെടുത്തിയെന്നായിരുന്നു സൈന്യം പറഞ്ഞിരുന്നത്. എന്നാല്‍ ഖാലിദിനെ നേരത്തെ അറസ്റ്റ് ചെയ്തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്.

യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനായി ഏപ്രില്‍ 17ന് ത്രാലിലെത്താന്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗീലാനി ആഹ്വാനം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more