ന്യൂദല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ ഇതിഹാസ താരമായ മേരി കോം മണിപ്പൂര്‍ സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ക്കെതിരെ രംഗത്തെത്തി.
രണ്ട് വര്‍ഷം മുന്‍പ് തനിയ്ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഭൂമി ഇതുവരെ നല്‍കിയില്ലെന്ന് മേരി കോം കുറ്റപ്പെടുത്തി.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ നിന്നും വെങ്കല മെഡല്‍ നേടിയതിന് പാരിതോഷികമായി പോലീസില്‍ തനിയ്ക്ക് പ്രൊമോഷന്‍ നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ വാക്കും പാഴ്വാക്കാവുന്ന കാഴ്ചയാണ് ഇപ്പോള്‍. ഇതുവരെ അതിനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല.[]
രണ്ട് വര്‍ഷം മുന്‍പാണ് 3 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ എനിയ്ക്ക് അനുവദിച്ചത്. അത് ലഭിക്കാനായി ഞാന്‍ ഏറെ തവണ സര്‍ക്കാരിനെ സമീപിച്ചു. എന്താണ് അതില്‍ സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല.
3 ഏക്കര്‍ സ്ഥലം ഏതാണെന്ന് കണ്ടെത്തികഴിഞ്ഞു. എന്നാല്‍ അതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ നടക്കുന്നില്ലെന്നാണ് പറയുന്നത്. സ്ഥലം കണ്ടെത്തിയിട്ടും പേപ്പര്‍ വര്‍ക്കുകള്‍ നടക്കുന്നില്ലെന്ന് പറയുന്നതിലെ ഔചിത്യം എന്തെന്ന് മനസിലാകുന്നില്ലെന്നും മേരി കോം പറഞ്ഞു.
ഈ വര്‍ഷം കാര്യമായ മത്സരങ്ങളൊന്നും നടക്കുന്നില്ലെന്നും അതിനാല്‍ തന്നെ പ്രാക്ടീസിനായി സമയം മാറ്റിവെയ്ക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും മേരി കോം പറഞ്ഞു.
2014 ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നും മേരി പറഞ്ഞു. മഹീന്ദ്ര ഗ്രൂപ്പിന്റെ സ്‌പോര്‍ട്‌സ് വാഹനം വിപണയിലവതരിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മേരി കോം.