| Thursday, 22nd November 2018, 5:33 pm

കൈയെത്തും ദൂരെ ആറാം സ്വര്‍ണ്ണം; മേരി കോം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍. സെമിയില്‍ ഉത്തരകൊറിയന്‍ താരം കിം ക്യാങ് മിയെയാണ് 35 വയസ്സുകാരിയായ മേരി കോം ഇടിച്ചിട്ടത്.

48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോമിന്റെ ചരിത്രനേട്ടം. എതിരാളിക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് 5-0നാണ് മേരിയുടെ വിജയം. ക്വാര്‍ട്ടറില്‍ ചൈനയുടെ വു യുവിനെയും 5-0 സ്‌കോര്‍ നിലയില്‍ മേരി തോല്‍പ്പിച്ചിരുന്നു.

ALSO READ: ദിദിയര്‍ ദ്രോഗ്ബ വിരമിച്ചു

ലോക ചാംപ്യന്‍ഷിപ്പില്‍ ഏഴാം മെഡലുറപ്പിച്ച് നേരത്തേതന്നെ റെക്കോര്‍ഡിട്ട മേരി കോമിന്, ഈ നേട്ടത്തിന് ആറാം സ്വര്‍ണത്തിന്റെ ശോഭ പകരാനാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഏഴാം മെഡല്‍ ഉറപ്പിച്ചതോടെ ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമായ മേരി കോം. അഞ്ചു സ്വര്‍ണവും ഒരു വെള്ളിയുമായി അയര്‍ലന്‍ഡിന്റെ കാത്തി ടെയ്ലര്‍ക്കൊപ്പമായിരുന്നു മേരി ഇതുവരെ. മേരി കോമിനു പുറമെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി സെമി പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്.

ALSO READ: രഞ്ജി ട്രോഫി; ബംഗാളിനെ തകര്‍ത്ത് കേരളത്തിന് ചരിത്രജയം

ഈ ലോക ചാംപ്യന്‍ഷിപ്പില്‍ സമീപകാലത്തെ ഏറ്റവും മികച്ച നേട്ടമാണ് ഇന്ത്യ സ്വപ്നം കാണുന്നത്. 2016ല്‍ ഒറ്റ മെഡല്‍ മാത്രം സ്വന്തമാക്കിയിടത്തു നിന്നാണു നാലു മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യയുടെ കുതിപ്പ്.

എന്നാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം ഇതല്ല. 2006 ലോകചാംപ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണമുള്‍പ്പെടെ എട്ടു മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more