Advertisement
Entertainment news
മഞ്ജുവാര്യരും ജയസൂര്യയും ഒന്നിക്കുന്ന മേരി ആവാസ് സുനോ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഘോഷമാക്കി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 27, 01:35 pm
Friday, 27th August 2021, 7:05 pm

കൊച്ചി: മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്ജുവാര്യരുമാണ് പോസ്റ്ററിലുള്ളത്. ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്.

ശിവദയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. കോ.പ്രൊഡ്യൂസേഴ്‌സ് വിജയകുമാര്‍ പാലക്കുന്ന്, ആന്‍ സരിഗ.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിചരണ്‍, സന്തോഷ്‌കേശവ്, ജിതിന്‍ രാജ്,ആന്‍ ആമി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

എഡിറ്റിങ് ബിജിത് ബാല, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം.കലാസംവിധാനം ത്യാഗു തവനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

സൗണ്ട് ഡിസൈന്‍ അരുണ വര്‍മ, പശ്ചാത്തലസംഗീതം യാക്‌സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വി.എഫ്.എക്‌സ് നിഥിന്‍ റാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

ഡിസൈന്‍ താമിര്‍ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, ഡയറക്ടേഴ്‌സ് അസിസ്റ്റന്റ് എം.കുഞ്ഞാപ്പ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Mary Awas Suno  New Malayalam Movie  Manju Warrier and Jayasurya; Fans celebrating the First Look poster