| Saturday, 6th March 2010, 7:01 am

വാക്കിന് മുന്നില്‍ തോറ്റവര്‍ വാളെടുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചുമരെഴുത്ത്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ചുമരെഴുത്ത്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്.

സി പി ഐ എം വിഭാഗീയതയുമായി ബന്ധപ്പെട്ട് ഏറെ വാര്‍ത്ത സൃഷ്ടിച്ച സ്ഥലമാണ് കോഴിക്കോട് വടകരയിലെ ഒഞ്ചിയം. സി പി ഐ എമ്മിനുള്ളില്‍ ഒഞ്ചിയം മോഡല്‍ എന്ന വാചകം തന്നെ രൂപപ്പെട്ടു. സി പി ഐ എമ്മിനുള്ളിലെ ആശയ പോരാട്ടത്തെ സംഘടിതമായി പാര്‍ട്ടിക്ക് പുറത്തേക്ക് കൊണ്ട് വരികയും ശക്തമായി മുന്നോട്ട് കൊണ്ട് പോവുകയും ചെയ്തതിലൂടെയാണ് ഒഞ്ചിയം ശ്രദ്ധിക്കപ്പെട്ടത്.

എന്നാല്‍ സി പി ഐ എം- ഒഞ്ചിയം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടാവുകയാണിപ്പോള്‍ . സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒഞ്ചിയത്ത് പ്രത്യക്ഷപ്പെട്ട ബോര്‍ഡുകളിലൊന്ന്.

We use cookies to give you the best possible experience. Learn more