[]കോംപാക്ട് എസ്‌യുവിയായ ഫോഡ് ഇക്കോസ്‌പോര്‍ടിനോടു മത്സരിക്കാന്‍ മാരുതി സുസൂക്കി പുറത്തിറക്കാനിരിക്കുന്ന മോഡലിന് 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കാന്‍ സാധ്യത.
2012 ലെ ഡല്‍ഹി ഓട്ടോ എക്‌സ്!പോയില്‍ പ്രദര്‍ശനത്തിനെത്തിയ എക്‌സ് എ ആല്‍ഫ കണ്‍സപ്റ്റാണ് മാരുതി സുസൂക്കിയുടെ നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്!യുവിയായി രൂപാന്തരപ്പെടുന്നത്.
എക്‌സ് എ ആല്‍ഫ എസ്!യുവി 2016 ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഒന്നര ലീറ്റര്‍ എന്‍ജിന്‍ കൂടാതെ 0.8 ലീറ്റര്‍ , 1.2 ലീറ്റര്‍ , 1.4 ലീറ്റര്‍ എന്നീ ഡിപ്ലേസ്!മെന്റുകളിലും ഡീസല്‍ എന്‍ജിന്‍ മാരുതി സുസൂക്കി വികസിപ്പിക്കുന്നുണ്ട്.
നിലവില്‍ ഫിയറ്റിന്റെ മള്‍ട്ടി ജെറ്റ് എന്‍ജിനാണ് മാരുതിയുടെ ഡീസല്‍ മോഡലുകള്‍ക്ക് ഉപയോഗിക്കുന്നത്.
എന്‍ജിന്‍ വാങ്ങുന്നത് സംബന്ധിച്ച് ഫിയറ്റുമായി മാരുതി സുസൂക്കി ഒപ്പുവച്ച കരാര്‍ 2015 ല്‍ അവസാനിക്കും.
അതുകൊണ്ടുതന്നെ 2015 മുതല്‍ മാരുതി സുസൂക്കി സ്വന്തമായി രൂപകല്‍പ്പന ചെയ്ത ഡീസല്‍ എന്‍ജിനായിരിക്കും അവരുടെ മോഡലുകള്‍ക്ക് നല്‍കുക.