ഗുര്‍ഗൗണ്‍: മാരുതിയുടെ മനേസറിലെ പ്ലാന്റില്‍ ബുധനാഴ്ചയുണ്ടായ കലാപം ആസൂത്രിതമാണെന്ന് പോലീസ്. ഒരു വിഭാഗം തൊഴിലാളികളും യൂണിയന്‍ നേതാക്കളും മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണ് പ്ലാന്റില്‍ നടപ്പാക്കിയതെന്നും പോലീസ് പറഞ്ഞു.[]
” ആക്രമിക്കാനുള്ള തൊഴിലാളികളുടെ പദ്ധതി മാരുതി മാനേസര്‍ പ്ലാന്റ് മാനേജ്‌മെന്റ് കണക്കുകൂട്ടിയിരുന്നില്ല. കണ്‍ട്രോള്‍ റൂമില്‍ നിന്നും എച്ച്.ആര്‍ വിഭാഗത്തില്‍ നിന്നും എല്ലാവരെയും ഒഴിപ്പിച്ചശേഷമാണ് തൊഴിലാളികള്‍ പ്ലാന്റിന് തീകൊടുത്തത്. ഈ സംഭവത്തില്‍ എച്ച്.ആര്‍ ജനറല്‍ മാനേജര്‍ അവനിഷ് കുമാര്‍ ദേവ് കൊല്ലപ്പെട്ടു. തൊഴിലാളികളുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകളിലെയും എല്ല് പൊട്ടിയിട്ടുണ്ട്. ” പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
100ഓളം തൊഴിലാളികള്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ അവരുടെ കൂട്ടത്തിലുണ്ടായ രണ്ട് ജപ്പാന്‍കാരായ മാനേജര്‍മാര്‍ക്കുള്‍പ്പെടെ പരുക്കുപറ്റിയിട്ടുണ്ട്.
രാവിലെ 8.30നാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്ലാന്റിലെ തൊഴിലാളിയായ ജിയാലിലെ ജാതിപറഞ്ഞ് അധിക്ഷേപിച്ച സൂപ്പര്‍വൈസര്‍ രാംകിഷോര്‍ മന്‍ജിയെ അദ്ദേഹം തല്ലി. പിന്നീട് മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ ഇത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു. കമ്പനി കൊമ്പൗണ്ടില്‍ നിന്ന് പുറത്തുപോകാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചു. ആദ്യ ഷിഫ്റ്റ് അവസാനിക്കുന്ന 3 മണിയായിട്ടും തൊഴിലാളികള്‍ പോയില്ല. അതേസമയം തന്നെ രണ്ടാം ഷിഫ്റ്റിലുള്ള തൊഴിലാളികളും കമ്പനിയിലെത്തിയെന്നും എഫ്.ആര്‍.ആറില്‍ പറയുന്നു.
“തൊഴിലാളികളുടെ എല്ലാ നടപടികളും സ്ഥലത്തുണ്ടായിരുന്നു ക്ലോസ് സര്‍ക്യൂട്ട് ക്യാമറകളില്‍ പതിഞ്ഞിരുന്നു. ചില യൂണിയന്‍ നേതാക്കള്‍ ക്യാമറയുടെ കാര്യം ഓര്‍ത്തിരുന്നു. അവര്‍ ഈ ക്യാമറകള്‍ നശിപ്പിക്കുകയും 700ഓളം കമ്പ്യൂട്ടറുകള്‍ തകര്‍ക്കുകയും ചെയ്തു.” അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട 91 ആളുകളെ പോലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. യൂണിയന്‍ നേതാക്കളും അംഗങ്ങളും ഉള്‍പ്പെടെ 55 പേര്‍ ഇപ്പോഴും ഒളിവിലാണ്.